Home Articles posted by Web Desk (Page 21)
Homepage Featured Kerala News

25 കോടി രൂപയുടെ സൈബർ തട്ടിപ്പ്; കാലിഫോർണിയ കമ്പനിക്കെതിരെ അന്വേഷണത്തിന് പ്രത്യേക സംഘം

കൊച്ചി: കൊച്ചിയിൽ നടന്ന 25 കോടി രൂപയുടെ സൈബർ തട്ടിപ്പ് കേസിൽ നിർണ്ണായക കണ്ടെത്തലുകളുമായി അന്വേഷണ സംഘം. കാലിഫോർണിയ കേന്ദ്രീകരിച്ചാണ് ഇവർ പ്രവർത്തിക്കുന്നതെന്നും സംഘത്തിൽ മലയാളികളുണ്ടെന്നും വിവരം ലഭിച്ചു. പല ഘട്ടങ്ങളിലായി തട്ടിയെടുത്ത 25 കോടി രൂപ നിക്ഷേപിച്ചിരിക്കുന്നത് ഇന്ത്യയിലെ ഒരു ബാങ്കിന്റെ
Local News

കൊച്ചിയിലെ ബസ് യാത്ര; സ്ത്രീകൾക്ക് കൂടുതൽ വിശ്വാസം മെട്രോ സര്‍ക്കുലര്‍ ബസുകൾ

കൊച്ചി: കൊച്ചിയിൽ സ്വകാര്യ ബസ് യാത്ര എന്ന് പറയുന്നത് പലപ്പോഴും  ബുദ്ധിമുട്ടുകൾ നിറഞ്ഞതാകാറുണ്ട്. അമിത വേഗതകൾ കൊണ്ടുണ്ടാകുന്ന അപകടങ്ങൾക്ക് പുറമെയാണ്   ജീവനക്കാരുടെ പെരുമാറ്റത്തിലും പരാതികൾ ഉയരുന്നത്. കേരളത്തിൽ ഇത് വളരെ കൂടുതലുമാണ്. സ്ത്രീകളാണ് ഇതിന്റെ ബുദ്ധിമുട്ടുകൾ കൂടുതൽ അനുഭവിക്കുന്നതും. പലപ്പോഴും പരാതി പോലും പറയാൻ അവർ ധൈര്യപ്പെടാറില്ല. ഇന്ത്യന്‍ നഗരങ്ങളില്‍
Homepage Featured India News

യമുന കര കവിഞ്ഞു; ഡൽഹിയിലെ വീടുകളിൽ വെള്ളപ്പൊക്കം; ഡ്രെയിനേജ് സംവിധാനം തകരാറിൽ

ന്യൂഡൽഹി: അപകടകരമായ നിലയിൽ യമുന നദി കര കവിഞ്ഞു. ഡൽഹിയിലെ പഴയ റെയിൽവേ പാലത്തിൽ യമുന നദിയിലെ ജലനിരപ്പ് 205.75 മീറ്ററിലെത്തി. അപകടകരമായ ജലനിരപ്പ് അളവായ 205.33 മീറ്ററിനേക്കാൾ കൂടുതലാണ് നിലവിലുള്ളത്. നദിയിലെ ജലനിരപ്പ് ഉയരുന്നത് നഗരത്തിന്റെ താഴ്ന്ന ഭാഗങ്ങളിൽ വെള്ളപ്പൊക്കത്തിന് കാരണമാകും. നിലവിലെ സാഹചര്യം നേരിടാൻ സർക്കാർ പൂർണ്ണമായും സജ്ജമാണെന്ന് ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത
Homepage Featured Kerala News

ഓണശമ്പളത്തോടൊപ്പം ബോണസ്; കെഎസ്ആർടിസിയിൽ അർഹരായവർ പത്തിൽത്താഴെ പേർ മാത്രം

തിരുവനന്തപുരം: ഇത്തവണ ഓണശമ്പളത്തോടൊപ്പം ബോണസും ലഭിക്കുമെന്ന മന്ത്രി കെ ബി ​ഗണേശ് കുമാറിന്റെ പ്ര​ഖ്യാപനത്തിൽ പ്രതീക്ഷയർപ്പിച്ചിരുന്ന ജീവനക്കാർക്ക് അപ്രതീക്ഷിത തിരിച്ചടി. ബോണസിന് അർഹരായവർ പത്തിൽത്താഴെ ജീവനക്കാർ മാത്രം. 7000 രൂപയാണ് ബോണസായി ലഭിക്കുക. 24000 രൂപവരെ ശമ്പളം വാങ്ങുന്ന ജീവനക്കാർക്കാണ് ബോണസ് ലഭിക്കുക. ഏറെക്കാലത്തിനു ശേഷമാണ് കെഎസ്ആർടിസി ജീവനക്കാർക്ക് ബോണസ് വിതരണം
Business Finance Homepage Featured

ചൈനീസ് ഉത്പന്നങ്ങൾക്ക് പിന്തുണയുമായി ലുലു; ധാരണാപത്രം ഒപ്പുവച്ചു

അബുദബി: ചൈനയിൽ നിന്നുള്ള വ്യാപാര- വാണിജ്യ സഹകരണം ശക്തമാക്കുന്നതിനായി ചൈനീസ് ഉത്പന്നങ്ങൾക്ക് യുഎഇയിലെ ലുലു ഹൈപ്പർ മാർക്കറ്റുകളിൽ കൂടുതൽ വിപണി ലഭ്യമാക്കി. ഇതിന്റെ ഭാഗമായി യിവു മുനിസിപ്പൽ പീപ്പിൾസ് ഗവണ്മെന്റ് വൈസ് മേയർ ഷാവോ ചുൻഹോങ്ങിന്റെ നേതൃത്വത്തിലുള്ള ഉന്നതതല പ്രതിനിധി സംഘം ലുലു ഗ്രൂപ്പ്‌ ആസ്ഥാനവും ഹൈപ്പർ മാർക്കെറ്റുകളും സന്ദർശിച്ചു.ലുലു ഗ്രൂപ്പ്‌ ചെയർമാൻ എം എ യൂസഫ്
Cinema Entertainment Homepage Featured

ചലച്ചിത്ര നിർമ്മാണം അവസാനിപ്പിക്കുന്നതായി വെട്രിമാരൻ; കാരണം സെൻസർ ബോർഡ്?

ചെന്നൈ: ചലച്ചിത്ര നിർമ്മാണം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ച് പ്രശസ്ത സംവിധായകൻ വെട്രിമാരൻ. വാർത്താസമ്മേളനം വിളിച്ചാണ് ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്. വിസാരണൈ, വട ചെന്നൈ, അസുരന്‍ തുടങ്ങി ഒട്ടേറെ ചർച്ചയായ തമിഴ് ചിത്രങ്ങളുടെ സംവിധായകനാണ് വെട്രിമാരന്‍. സംവിധാനരം​ഗത്ത് പ്രശസ്തിയിൽ തുടരുമ്പോഴും . കാക്കമുട്ടൈ, കൊടി, ലെന്‍സ്, സംഗത്തലൈവന്‍, തുടങ്ങിയ തമിഴില്‍ ഏറെ പ്രശംസ നേടിയ
India Lead News News

ഹൈഡ്രജന്‍ ബോംബ് പുറത്തുവരാനുണ്ട്; മോദി സര്‍ക്കാരിനെ വിടാതെ രാഹുല്‍

വോട്ടുകൊള്ള ആരോപണത്തില്‍ അതിശക്തമായാണ് കോണ്‍ഗ്രസ് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ബിജെപിക്കെതിരെ നിലകൊള്ളുന്നത്. വോട്ടുകൊള്ള സംബന്ധിച്ച് ഒരു ‘ഹൈഡ്രജന്‍ ബോംബ്’ പുറത്തുവരാനുണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞത് ബിജെപിക്കെതിരെ ഇനിയും വലിയ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ സാധ്യതയുള്ളതിന്റെ മുന്നറിയിപ്പാണ്. ഇന്ത്യ സഖ്യത്തിന്റെ ‘വോട്ടവകാശയാത്ര’
Homepage Featured Kerala News

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തി; ഭാര്യയുടെ ജീവപര്യന്തം ശിക്ഷ ശരിവച്ച് ഹൈക്കോടതി

കൊച്ചി: കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യയുടെ ജീവപര്യന്തം ശിക്ഷ ശരിവച്ച് ഹൈക്കോടതി. പറവൂര്‍ സ്വദേശിയായ പോള്‍ വര്‍ഗീസിന്‍റെ കൊലപാതകത്തില്‍ ഭാര്യ സജിതയെ പറവൂര്‍ കോടതിയാണ് ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ചത്. ഇതിനെതിരെ പ്രതി നൽകിയ അപ്പീൽ തള്ളിയാണ് ഹൈക്കോടതി നടപടി. എന്നാൽ രണ്ടാം പ്രതിയായ കാമുകനെ വെറുതെ വിട്ട വിധിയിൽ ഇടപെടാൻ ജസ്റ്റിസ്‌ ജയശങ്കർ
Kerala News

നടി ലൗലി പെറ്റമ്മയെ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; ​ഗാന്ധിഭവനിലെ പരിചരണം അഭിനയമോയെന്ന് സോഷ്യൽ മീഡിയ

കൊച്ചി: സ്വന്തം അമ്മയെ പരിചരിക്കുന്ന നടി ലൗലിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചയായിരുന്നു. മക്കളും ഭർത്താവും ആവശ്യപ്പെട്ടിട്ടും അമ്മയെ ഉപേക്ഷിക്കാതെ അമ്മയെ ശുശ്രൂഷിക്കാൻ പത്തനാപുരം ഗാന്ധിഭവനിൽ അഭയം തേടിയതോടെ വാർത്തയാകുകയും ചെയ്തു. ലൗലി ബാബു അടുത്തിടെയാണ് വാർത്തകളിൽ നിറഞ്ഞത്. അമ്മയുമായി ​ഗാന്ധിഭവനിൽ അഭയം നേടിയ നടിയെ പരമാർശിച്ചത് കൊല്ലം തുളസിയായിരുന്നു. മുൻപ് നടൻ മാധവൻ
Articles Health

കരളിന്റെ ആരോഗ്യം വർധിപ്പിക്കണോ? ഈ ഭക്ഷണങ്ങൾ കഴിക്കൂ

മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അവയവമാണ് കരൾ. ദഹനനാളത്തിലൂടെ വരുന്ന രക്തം അരിച്ച് മാലിന്യങ്ങൾ നീക്കം ചെയ്ത് ശരീരത്തിൻ്റെ മറ്റ് ഭാഗങ്ങളിലേക്ക് എത്തിക്കുന്നതാണ് കരളിന്റെ പ്രധാന ജോലി. ശരീരത്തിലെ വിഷവസ്തുക്കളെ പുറംതള്ളുന്നതിനായി കരളിന്റെ പ്രവർത്തനം ആരോഗ്യകരമായിരിക്കണം. കരളിന്റെ ആരോഗ്യം നിലനിർത്താൻ സമീകൃതാഹാരം കഴിക്കുക, കൊഴുപ്പ്, പഞ്ചസാര, ഉപ്പ് എന്നിവയുടെ ഉപയോഗം കുറയ്ക്കുക,