തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിലെ പ്രധാന പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി ബെംഗളൂരുവിൽ കോടികളുടെ ഭൂമി ഇടപാടുകൾ നടത്തിയതായി എസ്ഐടി കണ്ടെത്തി. ഭൂമിയും കെട്ടിടങ്ങളും സ്വന്തം പേരിലും പങ്കാളിയുടെ പേരിലുമായാണ് രജിസ്റ്റർ ചെയ്തിരുന്നത്. ഇതുമായി ബന്ധപ്പെട്ട നിർണായക രേഖകൾ എസ്ഐടി പിടിച്ചെടുത്തിട്ടുണ്ട്.
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ കേരളം ഒപ്പ് വച്ചതിനെ തുടർന്നുണ്ടായ വിവാദത്തിൽ സിപിഐയെ അനുനയിപ്പിക്കാൻ വിദ്യാഭ്യാസ വകുപ്പ് പുതിയ നീക്കങ്ങളുമായി രംഗത്തെത്തുകയാണ്. പദ്ധതിയിലെ വിവാദ വ്യവസ്ഥകൾ വീണ്ടും ചർച്ച ചെയ്യാമെന്ന നിലപാട് വകുപ്പ് മുന്നോട്ട് വെയ്ക്കുന്നത്. വ്യവസ്ഥകൾ പരിശോധിക്കാൻ സിപിഐ മന്ത്രിമാരെയും ഉൾപ്പെടുത്തി സമിതി രൂപീകരിക്കാമെന്ന നിർദേശവും മുന്നോട്ട് വന്നു. എന്നാൽ
അടിമാലി: കൊച്ചി–ധനുഷ്കോടി ദേശീയപാതയിലെ അടിമാലി ലക്ഷംവീട് കോളനി ഭാഗത്ത് രാത്രി ഉണ്ടായ മണ്ണിടിച്ചിലിൽ ദാരുണാന്ത്യം. വീട് തകർന്നുവീണതിനെ തുടർന്ന് സിമന്റ് സ്ലാബുകൾക്കടിയിൽപ്പെട്ട ദമ്പതികളിൽ ഗൃഹനാഥൻ ബിജുവാണ് മരിച്ചത്. ബിജുവിനെ പുറത്തെടുക്കുമ്പോൾ ഗുരുതര അവസ്ഥയിലായിരുന്നു. സന്ധ്യയയെ പുറത്തെടുത്തതിന് ശേഷം ഏകദേശം ഒരു മണിക്കൂറിനുശേഷമാണ് ഭർത്താവ് ബിജുവിനെ പുറത്തെടുത്തത്. രണ്ട്
ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ക്രമസമാധാന പാലനത്തിന് സഹായിക്കുന്നതിനായി ത്രിപുര സ്റ്റേറ്റ് റൈഫിൾസിലെ (ടിഎസ്ആർ) 400 ഓളം ഉദ്യോഗസ്ഥർ പട്‌നയിലേക്ക് പുറപ്പെട്ടു. നവംബർ 6 നും 11 നും രണ്ട് ഘട്ടങ്ങളിലായി ബീഹാറിൽ തെരഞ്ഞെടുപ്പ് നടക്കും. വോട്ടെണ്ണൽ നവംബർ 14 നാണ്. സ്വതന്ത്രവും നീതിയുക്തവുമായ വോട്ടെടുപ്പ് ഉറപ്പാക്കാൻ സംസ്ഥാനത്തുടനീളം സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയിട്ടുണ്ട്.
അന്തരിച്ച പരസ്യ ഗുരു പിയൂഷ് പാണ്ഡെയ്ക്ക് ആദരം അർപ്പിച്ചു പ്രത്യേക ഡൂഡിൽ തയാറാക്കിയിരിക്കുകയാണ് അമുൽ. ശനിയാഴ്ച കമ്പനിയുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം ഹാൻഡിൽ പ്രത്യക്ഷപ്പെട്ട പ്രത്യേക ഡൂഡിൽ, ഇന്ത്യൻ പരസ്യ ലോകത്തെ പാണ്ഡെയുടെ സർഗ്ഗാത്മക പ്രതിഭയ്ക്കുള്ള ആദരാഞ്ജലിയായാണ് നൽകിയിരിക്കുന്നത്. തന്റെ മഹത്തായ കരിയറിൽ അദ്ദേഹം സൃഷ്ടിച്ച ദേശീയോദ്ഗ്രഥന ഗാനമായ ‘മിലെ സുർ മേരാ
തിരുവനന്തപുരം: കേരളത്തിന്റെ പാഠ്യപദ്ധതിയിൽ ആർഎസ്എസ് സ്ഥാപകൻ ഹെഡ്ഗേവറെയും സവർക്കറെയും ഉൾപ്പെടുത്തുമെന്ന കെ സുരേന്ദരന്റെ പ്രസ്താവനയ്ക്ക് മറുപടി നൽകി വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. കെ സുരേന്ദ്രന്റേത് രാഷ്ട്രീയ ലക്ഷ്യം വെച്ച അസംബന്ധ പ്രസ്താവന മാത്രമാണെന്ന് മന്ത്രി പറഞ്ഞു. ഭരണഘടന മൂല്യങ്ങളും മതേതരത്വവും തുടർന്നും പഠിപ്പിക്കുകയെന്നും അദ്ദേഹം പറഞ്ഞു. നവമാധ്യമ പോസ്റ്റിലൂടെയാണ്
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസങ്ങളിൽ സിപിഐയെ അനുയയിപ്പിക്കാനുള്ള നീക്കങ്ങള്‍ തുടരുന്നതിനിടെ തെരുവിലിറങ്ങി സിപിഐയുടെ വിദ്യാർത്ഥി – യുവജന സംഘടനകളുടെ പ്രതിഷേധം. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയെ തെരുവിൽ നേരിടുമെന്ന് എഐവൈഎഫ് നേതാക്കൾ മുന്നറിയിപ്പ് നൽകി. ‘കൊടിയുടെ നിറം നോക്കി സമരം ചെയ്യുന്നവരല്ല ഞങ്ങള്‍. ഒരു
സിഡ്നി: ഏകദിന പരമ്പരയിലെ ആദ്യ രണ്ട് പരാജയങ്ങൾക്ക് ശേഷം ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് ആശ്വാസ ജയം. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഒസിസ് മുന്നോട്ടുവെച്ച 237 റൺസ് എന്ന ലക്ഷ്യം ഇന്ത്യ 38.1 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ മറി കടന്നു. കോലി-രോഹിത് കൂട്ടുകെട്ടാണ് ഇന്ത്യക്ക് കളിയിൽ അനായാസ വിജയം നേടിക്കൊടുത്തത്. രോഹിത് സെഞ്ചുറിയും (121) വിരാട് (74) അര്‍ദ്ധ സെഞ്ചുറിയും നേടി. ആദ്യ രണ്ട്
ഡൽഹി: ട്രെയിനിലെ എസി കോച്ചുകളിൽ കാലങ്ങളായി ഉപയോഗിച്ചു വന്ന വെളുത്ത ബെഡ്ഷീറ്റ് മാറ്റാനൊരുങ്ങി റെയിൽവേ. ഇതിനായി രാജസ്ഥാനിലെ പരമ്പരാഗത കൈത്തറിയായ സാന്‍ഗനേരിയില്‍ നിന്നുള്ള പ്രിന്റഡ് ബ്ലാങ്കറ്റ് കവറുകൾ റെയില്‍വേ യാത്രക്കാർക്കായി ഒരുക്കിക്കഴിഞ്ഞു. ദീര്‍ഘകാലം ഉപയോഗിക്കാവുന്ന എളുപ്പം കഴുകി ഉണക്കാവുന്ന കൈത്തറി പുതപ്പുകളാണ് തയ്യാറാക്കിയിരിക്കുന്നത്. മറ്റു കൈത്തറി ഉത്പന്നങ്ങളും
ആലപ്പുഴ: കലക്ടറേറ്റിന് സമീപം പ്രവർത്തിക്കുന്ന കയർഫെഡ് വിൽപനശാലയിൽ തീപിടിത്തം. ലക്ഷങ്ങളുടെ കയർ ഉൽപ്പന്നങ്ങൾ കത്തിനശിച്ചു. ആലപ്പുഴ, തകഴി, ചേർത്തല എന്നിവിടങ്ങളിൽ നിന്നായി 5 ഫയർ ഫോഴ്സ് യൂണിറ്റുകൾ എത്തി തീ നിയന്ത്രണ വിധേയമാക്കി. കയർ, റബർ ഉൽപ്പന്നങ്ങൾ കത്തിയുണ്ടായ കനത്ത പുക കാരണം അഗ്നി രക്ഷാ ഉദ്യോഗസ്ഥർ പണിപ്പെട്ടാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ജീവനക്കാരും പൊലീസും ഫയർ ഫോഴ്സും


























