ചെന്നൈ: നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയിയുടെ പ്രചാരണ പരിപാടിക്കിടെ കരൂരിലുണ്ടായ ദുരന്തത്തിൽ 41 പേർ മരിച്ച കേസടക്കം നാളെ മദ്രാസ് ഹൈക്കോടതി പരിഗണിക്കും. കരൂർ ദുരന്തത്തിലേക്ക് വഴിയൊരുക്കിയ സാഹചര്യങ്ങൾ ഉൾപ്പടെ ടി.വി.കെയുമായി ബന്ധപ്പെട്ട എല്ലാ കേസുകളും പരിഗണിക്കാനാണ് മദ്രാസ് ഹൈക്കോടതി
അമ്പലപ്പുഴ: സി.പി.എമ്മിലെ വിഭാഗീയത ഏറെ നാളുകൾക്ക് ശേഷം മറനീക്കി പുറത്ത് വന്നത് മുൻ മന്ത്രി ജി സുധാകരന്റെ പരസ്യ പ്രതികരണങ്ങളോടെയാണ്. പാർട്ടിയെ വിമർശിച്ചതിന്റെ പേരിൽ അച്ചടക്ക നടപടിയെത്തിയതോടെയാണ് ജി സുധാകരനും ആലപ്പുഴ സി.പി.എമ്മും വീണ്ടും ചർച്ചയാകുന്നത്. മുൻപ്. വി.എസിന്റെ നേതൃത്വത്തിൽ പാർട്ടിയിലെ ആലപ്പുഴ ലോബി കരുത്തേറിയിരുന്നെങ്കിലും വി.എസിന് ശേഷം സുധാകരൻ എന്ന തലത്തിലേക്ക്
അടിമാലിയിൽ ദേശീയപാത നിർമാണത്തിനിടെ മണ്ണിടിച്ചിലിൽ ജീവൻ നഷ്ടപ്പെടുന്നതിലേക്ക് നയിച്ചത് NHAI-യുടെ അശാസ്ത്രീയ റോഡുപണിയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. കൊച്ചി-ധനുഷ്കൊടി ദേശീയപാതയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട മണ്ണെടുപ്പിനിടെയാണ് ഇടുക്കി ജില്ലയിലെ അടിമാലി കൂമ്പൻപാറ ലക്ഷം വീട് ഉന്നതിയിലുള്ള ബിജുവിന് ജീവൻ നഷ്ടപ്പെട്ടത്. ഇന്നലെ രാത്രിയുണ്ടായ മണ്ണിടിച്ചിലിൽ അഞ്ച് കുടുംബങ്ങൾക്ക്
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ കേരളം ഒപ്പ് വെച്ചത് ഏകദേശം 1500 കോടി രൂപയുടെ കേന്ദ്ര ഫണ്ട് നഷ്ടപ്പെടുത്താതിരിക്കാൻ വേണ്ടി മാത്രമാണെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ആവർത്തിച്ചു. നടപ്പിലാക്കാത്തതിനാൽ സർവശിക്ഷാ അഭിയാൻ പ്രകാരം സംസ്ഥാനത്തിന് ലഭിക്കേണ്ട 1500 കോടി രൂപയാണ് കേന്ദ്രം തടഞ്ഞുവെച്ചിരിക്കുന്നതെന്നും വാർത്താ സമ്മേളനത്തിൽ മന്ത്രി പറഞ്ഞു. ഈ തുക
തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറനെതിരെ കോടികളുടെ സർക്കാർ ഭൂമി അനധികൃതമായി മറിച്ചു വിറ്റതായി പരാതി. കർണാടകയിലെ സർക്കാർ ഭൂമി മറിച്ചു വിറ്റെന്നാണ് പരാതി. അഭിഭാഷകൻ കെ. എൻ. ജഗദീഷ് കുമാറാണ് സുപ്രീംകോടതിയിലും കർണാടക ഹൈക്കോടതിയിലും പരാതി നൽകിയിരിക്കുന്നത്. പരാതിയിൽ എസ്‌ഐടി അന്വേഷണം ആരംഭിക്കണമെന്നും ഭൂമി സർക്കാർ തിരിച്ചുപിടിക്കണമെന്നുമാണ്
വാഷിങ്ടൺ: കാനഡയ്ക്കുമേൽ ഇപ്പോഴുള്ളതിനേക്കാൾ 10 ശതമാനം അധികനികുതി ചുമത്തുന്നുവെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വേൾഡ് സീരീസിന്റെ പ്രദർശനത്തിന് തൊട്ടു പിന്നാലെയാണ് ട്രംപിന്റെ നടപടി. അമിത താരിഫുകളുമായി ബന്ധപ്പെട്ട മുൻ യുഎസ് പ്രസിഡന്റിന്റെ പരാമർശങ്ങൾ ഉൾപ്പെടുത്തിയ വേൾഡ് സീരീസിന്റെ പരസ്യം സംപ്രേഷണം ചെയ്തതാണ് ട്രംപിനെ ചൊടിപ്പിച്ചത്. ട്രൂത്ത് സോഷ്യലിലൂടെയാണ് ഇതുമായി
ബിഗ് ബോസ് മലയാളം സീസണ്‍ സെവനില്‍ എവിക്ഷന്‍ വിവാദം. മികച്ച മത്സരാര്‍ഥികളില്‍ ഒരാളായ ആര്യനെ പുറത്താക്കിയതാണ് ബിഗ് ബോസ് പ്രേക്ഷകരെ ചൊടിപ്പിച്ചിരിക്കുന്നത്. ഈ സീസണിലെ മത്സരാര്‍ഥിയായിരുന്ന ഡോ.ബിന്നി മുന്‍ സീസണിലെ മത്സരാര്‍ഥി ശോഭ വിശ്വനാഥ് എന്നിവരാണ് ആര്യന്റെ എവിക്ഷനെതിരെ രംഗത്തെത്തിയിരിക്കുന്നത്. ടിക്കറ്റ് ടു ഫിനാലെയില്‍ മികച്ച പ്രകടനം നടത്തി രണ്ടാം സ്ഥാനത്ത് എത്തിയ
ന്യൂഡൽഹി: ജാർഖണ്ഡിലെ ഒരു സർക്കാർ ആശുപത്രിയിൽ നിന്ന് രക്തം സ്വീകരിച്ച അഞ്ച് കുട്ടികൾക്ക് എച്ച്‌ഐവി ബാധ സ്ഥിരീകരിച്ചു. സംഭവത്തെ തുടർന്ന് സംസ്ഥാനത്ത് ആശങ്കയും പ്രതിഷേധവും തുടരുകയാണ്. സിംഗ്ഭൂം ജില്ലയിലെ സർദാർ സർക്കാർ ആശുപത്രിയിലാണ് സംഭവം നടന്നത്. ജനിതക രോഗം ബാധിച്ച കുട്ടികൾക്കാണ് രക്തം നൽകിയത്. സ്വീകരിച്ച രക്തത്തിലൂടെ എച്ച്‌ഐവി കുട്ടികളിലേക്ക് പകർന്നു എന്നാണ്
ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ഏകദിനത്തില്‍ അര്‍ധ സെഞ്ചുറിയുമായി വിരാട് കോലി ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായക സ്വാധീനമായതിനൊപ്പം ശ്രീലങ്കന്‍ ഇതിഹാസം കുമാര്‍ സംഗക്കാരയുടെ റെക്കോര്‍ഡും മറികടന്നിരുന്നു. ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന രണ്ടാമത്തെ താരമായിരിക്കുകയാണ് കോലി. 305 ഏകദിന മത്സരങ്ങളില്‍ നിന്ന് 57.69 ശരാശരിയില്‍ 14,250 റണ്‍സാണ് കോലി നേടിയിരിക്കുന്നത്. 404
ന്യൂഡൽഹി: ബിഹാറിൽ 20 വർഷമായി തുടരുന്ന നിതീഷ് കുമാറിന്റെ ഭരണത്തിൽ അഴിമതിയും അക്രമവുമാണ് മാത്രം ഉണ്ടായതെന്ന് ആർജെഡി നേതാവും മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയുമായ തേജസ്വി യാദവ്. സംസ്ഥാന ജനത ഇപ്പോൾ മാറ്റം ആഗ്രഹിക്കുന്നുവെന്നും തേജസ്വി യാദവ് പറഞ്ഞു. ജനങ്ങൾ ഭരണ മാറ്റത്തിനായി ഒരുങ്ങിയിരിക്കുകയാണെന്നും നിതീഷ് കുമാർ ഇനി ഒരിക്കലും മുഖ്യമന്ത്രിയാകില്ലെന്നും അദ്ദേഹം


























