Home Articles posted by Web Desk (Page 20)
Kerala Lead News News

രാഹുൽ സംസാരിക്കാൻ വന്നതോ എനിക്ക് ഇമോജി അയച്ചതോ അല്ല പ്രശ്നം, പക്ഷെ…; മനസ് തുറന്ന് ഹണി

രാഹുൽ മാങ്കൂട്ടവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ലൈംഗിക ചൂഷണ ആരോപണങ്ങളിൽ ആദ്യ തുറന്ന് പറച്ചിൽ നടത്തിയ ഒരാളാണ് പ്രവാസി എഴുത്തുകാരി ഹണി ഭാസ്കരൻ. രാഹുൽ തനിക്ക് അയച്ച സന്ദേശത്തെക്കുറിച്ച് ഹണിയുടെ പരാമർശം ഏറെ വിവാദങ്ങൾക്കും കാരണമായിരുന്നു. എന്നാൽ രാഹുൽ തനിക്ക് സന്ദേശമയച്ചതോ ഇമോജി അയച്ചതോ അല്ല
India News

ഇന്ത്യാ മുന്നണിയുടെ നടപടി രാജ്യത്തെ സ്ത്രീകളെ അപമാനിക്കുന്നതിന് തുല്യം: നരേന്ദ്ര മോദി 

ന്യൂഡൽഹി: മരിച്ചു പോയ അമ്മയെ കുറിച്ച് പ്രതിപക്ഷ നേതാക്കൾ നടത്തിയ വിദ്വേഷപരമായ പ്രസം​ഗത്തിൽ വൈകാരിക പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ബിഹാറിലെ ആർജെഡി – കോൺഗ്രസ് വേദിയിൽ വെച്ച് അധിക്ഷേപിച്ച നടപടിയിലാണ് രാഹുൽ ​ഗാന്ധിക്കും തേജസ്വി യാദവിനുമെതിരെ രൂക്ഷ വിമർശനവുമായി മോദി രം​ഗത്തെത്തിയത്. ഇന്ത്യാ മുന്നണിയുടെ നടപടി രാജ്യത്തെ സ്ത്രീകളെ അപമാനിക്കുന്നതിന് തുല്യമാണെന്നും
Cricket Homepage Featured Sports

ഏഷ്യ കപ്പിന് ഇന്ത്യൻ ടീം സജ്ജമല്ല! ഇനിയുമുണ്ട് കടമ്പകളേറെ, നിലവിട്ട് ഗംഭീറും സൂര്യകുമാറും

ഏഷ്യ കപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചതുമുതൽ തുടരുന്ന നിരവധി ആശങ്കകളും ഉയർന്നു വരുന്ന നിരവധി ചോദ്യങ്ങളുമുണ്ട്. മത്സരങ്ങൾ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോഴും ഉത്തരം കണ്ടത്തേണ്ട ചോദ്യങ്ങൾ ബാക്കിയാണ്. കിരീടം നിലനിർത്തുകയെന്ന ദൗത്യത്തോടെയിറങ്ങുന്ന നായകൻ സൂര്യകുമാർ യാദവിനെയും മുഖ്യപരിശീലകൻ ഗൗതം ഗംഭീറിനെയും സംബന്ധിച്ചിടത്തോളം ആ ചോദ്യങ്ങൾ വലിയ ആശയക്കുഴപ്പമാണ്
Business Finance

കുറഞ്ഞ മുതൽ മുടക്കിൽ പണം സമ്പാദിക്കാം, ഈ ബിസിനസ് തുടങ്ങൂ

പണപ്പെരുപ്പം ഓരോ കുടുംബത്തിന്റെയും ബജറ്റിനെ താളം തെറ്റിക്കുന്ന സമയത്ത്, ഫ്ലോർ മിൽ ബിസിനസ് ചെറുതെങ്കിലും നല്ലൊരു വരുമാന ഓപ്ഷനായി ഉയർന്നുവരുന്നുണ്ട്. ഗ്രാമങ്ങളിലെ മാത്രമല്ല, നഗരങ്ങളിലെയും ആളുകളുടെ ദൈനംദിന ആവശ്യങ്ങളുമായി ഈ ബിസിനസ് ബന്ധപ്പെട്ടിരിക്കുന്നുവെന്നതാണ് പ്രത്യേകത. കുറഞ്ഞ ചെലവിൽ തുടങ്ങാൻ കഴിയുന്ന ഈ ബിസിനസ്, ദീർഘകാലത്തേക്ക് സ്ഥിരമായ വരുമാനം നൽകുന്നതാണ് കർഷകരും ചെറുകിട
Kerala

വിസി നിയമനത്തിന് മുഖ്യമന്ത്രി വേണ്ട; സുപ്രീംകോടതിയിൽ ഗവർണറുടെ ​നിർണായക നീക്കം

തിരുവനന്തപുരം: വിസി നിയമനത്തിന് മുഖ്യമന്ത്രി വേണ്ട എന്നാവശ്യപ്പെട്ട് ​ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ സുപ്രീം കോടതിയെ സമീപിച്ചു. ഡിജിറ്റൽ, സാങ്കേതിക സർവകലാശാലയിലെ വൈസ് ചാൻസലർ നിയമന പ്രക്രിയയിൽ നിന്ന് മുഖ്യമന്ത്രിയെ ഒഴിവാക്കണമെന്നാവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്. ജസ്റ്റിസ് സുധാംശു ദില്ലിയുടെ അധ്യക്ഷതയിലുള്ള കമ്മിറ്റിയെയാണ് വൈസ് ചാൻസലർ നിയമനത്തിവുമായി ബന്ധപ്പെട്ട്
Kerala Lead News News

മിനി കാപ്പൻ പുറത്ത്; ഇടതു അംഗങ്ങളുടെ ആവശ്യം അംഗീകരിച്ച് ഡോ. രശ്മിക്ക് പകരം ചുമതല

തിരുവനന്തപുരം: കേരള സർവകലാശാല രജിസ്ട്രാർ ഇൻ ചാർജ് ചുമതലയിൽ നിന്നും മിനി കാപ്പനെ മാറ്റി. ഇടത് സിൻഡിക്കേറ്റ് അംഗങ്ങളുടെ ആവശ്യം വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ അംഗീകരിച്ചതോടെ സിൻഡിക്കേറ്റ് തന്നെ നിയമനം റദ്ദാക്കുകയായിരുന്നു. ജോയിന്റ് രജിസ്ട്രാർ ആർ. രശ്മിക്ക് ആണ് പകരം ചുമതല. ഇന്ന് ചേർന്ന സിൻഡിക്കേറ്റ് യോഗത്തിലായിരുന്നു നിർണായക തീരുമാനം. രജിസ്ട്രാറായി മിനി കാപ്പൻ യോഗത്തിൽ
Kerala News

രണ്ട് സ്ത്രീകൾ ​ഗർഭഛിദ്രം നടത്തി; രാഹുൽ മാങ്കൂട്ടത്തിലിന് കുരുക്ക് മുറുക്കി ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: പലാക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിന് കുരുക്ക് മുറുക്കി പുതിയ കണ്ടെത്തലുമായി ക്രൈംബ്രാഞ്ച്. രണ്ട് യുവതികൾ ഗർഭഛിദ്രം നടത്തി എന്നാണ് പ്രത്യേക അന്വേഷണസംഘം സ്ഥിരികരിക്കുന്നത്. ഗർഭഛിദ്രം നടത്തിയതടക്കമുള്ള ആശുപത്രി രേഖകൾ ഇന്റലിജൻസ് ശേഖരിച്ചു. പരാതി നൽകാതിരിക്കാൻ രണ്ട് യുവതികൾക്കും മേൽ സമ്മർദമുണ്ടെന്നും ക്രൈം ബ്രാഞ്ച് സ്ഥിരീകരിച്ചു. ഗർഭഛിദ്രം നടത്തിയ രണ്ട്
Homepage Featured India News

ബലാത്സംഗക്കേസിൽ അറസ്റ്റ്; പിന്നാലെ പോലീസിനു നേരെ വെടിയുതിർത്ത ശേഷം എംഎൽഎ രക്ഷപ്പെട്ടു

സനൂർ: ബലാത്സംഗ കേസിൽ അറസ്റ്റിലായ പഞ്ചാബ് ആം ആദ്മി എംഎൽഎ ഹർമീത് പത്തൻമജ്ര പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. നാടകീയ സംഭവവികാസങ്ങൾക്കൊടുവിലാണ് എംഎൽഎ പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടത് . എംഎൽഎയും കൂട്ടാളികളും പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർക്കുകയും ഒരു പോലീസുകാരനെ ഇടിച്ചു വീഴ്ത്തുകയും ചെയ്തതിനു ശേഷമാണ് രക്ഷപെട്ടത്. സനൂരിൽ നിന്നുള്ള ആം ആദ്മി എംഎൽഎ ഹർമീത്
Cinema Entertainment Homepage Featured

100 കോടിയിലേക്ക് കുതിച്ച് ലോകഃ 1; ചരിത്രമെഴുതാൻ കല്യാണിയും

ബോക്സ് ഓഫീസ് കളക്ഷൻ റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ് കല്യാണി പ്രിയദർശൻ സൂപ്പർ ഹീറോയായി എത്തിയ ലോക: ചാപ്റ്റർ 1 – ചന്ദ്ര. അഞ്ച് ദിവസം കൊണ്ട് റെക്കോർഡ് കളക്ഷനാണ് ചിത്രം നേടിയത്. അഞ്ച് ദിവസത്തിനുള്ളിൽ, ഇന്ത്യയിൽ നിന്ന് ചിത്രത്തിന്റെ മൊത്തം കളക്ഷൻ 31.05 കോടി രൂപയായി. മോഹൻലാൽ നായകനായ ഹൃദയപൂർവം അടക്കമുള്ള മറ്റെല്ലാ ഓണം റിലീസുകളെയും മറികടന്ന ചിത്രം ബോക്സ് ഓഫീസ് കളക്ഷനിൽ
Cricket Homepage Featured Sports

ലോകകപ്പ് കളിക്കാന്‍ സഞ്ജുവിനേക്കാള്‍ യോഗ്യന്‍ ജിതേഷ്; മലയാളി താരത്തെ തള്ളി മുൻ ഇന്ത്യൻ താരം

ക്രിക്കറ്റ് നിരീക്ഷണങ്ങളിലൂടെയും പ്രവചനങ്ങളിലൂടെയും വിവാദങ്ങളില്‍ ഇടംപിടിക്കുന്ന ഇന്ത്യയുടെ മുന്‍ താരമാണ് ആകാശ് ചോപ്ര. മലയാളി താരം സഞ്ജു സാംസണ്‍ ട്വന്റി 20 ലോകകപ്പ് കളിക്കുമോ എന്ന ചര്‍ച്ചകള്‍ നടക്കുന്നതിനിടെ ആകാശ് ചോപ്ര പുതിയൊരു നിരീക്ഷണവുമായി രംഗത്തെത്തിയിരിക്കുകയാണ്. 2026 ല്‍ നടക്കാന്‍ പോകുന്ന ട്വന്റി 20 ലോകകപ്പില്‍ ജിതേഷ് ശര്‍മ വേണമെന്നാണ് ആകാശ് ചോപ്ര പറയുന്നത്.