ആലപ്പുഴ: തൃശ്ശൂർ പരാജയം മുറിവാണെന്നും ജാഗ്രത കുറവുണ്ടായത് പരിശോധിക്കണമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിപിഐ സമ്മേളനത്തിലെ മറുപടി പ്രസംഗത്തിലായിരുന്നു ബിനോയ് വിശ്വത്തിന്റെ വാക്കുകൾ. തിരുത്തിൽ പിടിവാശി ഇല്ലെന്നും തിരുത്തേണ്ട കാര്യങ്ങൾ തിരുത്താൻ തയ്യാറെന്നും ബിനോയ് വിശ്വം പറഞ്ഞു.
മിൻസ്‌ക്: പോളണ്ടും റഷ്യയും തമ്മിൽ സംഘർഷം രൂക്ഷമായതിന്റെ പശ്ചാത്തലത്തിൽ റഷ്യയും ബെലാറസും സംയുക്ത സൈനികാഭ്യാസത്തിന് ഒരുങ്ങുന്നതായി റിപ്പോർട്ട്. വാർസോയിൽ നിരവധി ആക്രമണ ഡ്രോണുകൾ വിക്ഷേപിച്ചു എന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഈ സൈനികാഭ്യാസങ്ങൾ പോളണ്ട്, ലിത്വാനിയ, ലാത്വിയ എന്നിവയുൾപ്പെടെ നാറ്റോയുടെ കിഴക്കൻ ഭാഗത്തുള്ള നിരവധി രാജ്യങ്ങളെ അതീവ ജാഗ്രതയിലാക്കിയിട്ടുണ്ട്.
ന്യൂഡൽഹി: രാജ്യത്തിന്‍റെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി സി പി രാധാകൃഷ്ണൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 10.10 ന് പ്രസിഡന്റ് ദ്രൗപതി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു.152 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സി പി രാധാകൃഷ്ണൻ ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടത്. 1998-ൽ കോയമ്പത്തൂരിൽ നിന്ന് ആദ്യമായി ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് രാധാകൃഷ്ണൻ്റെ പാർലമെൻ്ററി ജീവിതം
ലോകഃ – ചാപ്റ്റര്‍ 1 ചന്ദ്ര 200 കോടിയും കടന്ന് മുന്നേറുകയാണ്. മലയാളത്തില്‍ നിന്നൊരു സൂപ്പര്‍ഹീറോ യൂണിവേഴ്‌സ്, അതും പ്രാദേശിക മിത്തുകളെ മോഡേണ്‍ വേള്‍ഡിലേക്ക് ബ്ലെന്‍ഡ് ചെയ്തുകൊണ്ട് ! മലയാള സിനിമയ്ക്കു സാധ്യതകളുടെ ലോകം തുറന്നിട്ടിരിക്കുകയാണ് ലോകഃയിലൂടെ നിര്‍മാതാവ് ദുല്‍ഖര്‍ സല്‍മാന്‍. ലോകഃയുടെ സാധ്യതകള്‍ അഞ്ച് ഭാഗങ്ങളാണ് ലോകഃയ്ക്കുള്ളത്. ആദ്യ ചാപ്റ്റര്‍ എന്ന നിലയിലാണ്
അടൂർ: ഡിവൈഎഫ്ഐ നേതാവ് ജോയലിന്‍റെ മരണത്തിനുത്തരവാദി സിപിഎം പ്രാദേശിക നേതാക്കളാണെന്നും നീതി ലഭിക്കും വരെ നിയമ പോരാട്ടം തുടരുമെന്നും പിതാവ് കെ കെ ജോയ്കുട്ടി പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. പാർട്ടി രഹസ്യങ്ങൾ ജോയൽ പുറത്ത് പറയുമോ എന്ന ഭയംമൂലം സിപിഎം പ്രാദേശിക നേതാക്കളാണ് പൊലീസ് മർദനത്തിന് ഒത്താശ ചെയ്തതെന്നാണ് കുടുംബം ആരോപിക്കുന്നത്. 2020 ജനുവരി ഒന്നിന് പൊലീസ് മർദനമേറ്റ
ദോഹ: ഇസ്രയേൽ ആക്രമണത്തിന് മറുപടി നൽകാൻ അടിയന്തര അറബ്–ഇസ്‌ലാമിക് ഉച്ചകോടിയുമായി ഖത്തർ. തിങ്കളാഴ്ചയാണ് ഉച്ചകോടി. ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ദോഹയിൽ ഇസ്രയേൽ നടത്തിയ ആക്രമണം ഉച്ചകോടിയിൽ ചർച്ചയാകും. ഇസ്രയേലിന് ഏതുരീതിയിൽ മറുപടി നൽകണമെന്നതും തിങ്കളാഴ്ച നടക്കുന്ന ഉച്ചകോടിയിൽ ചർച്ചയാകുമെന്നാണ് വിവരം. ഇസ്രായേൽ ദോഹയിൽ നടത്തിയ ആക്രമണത്തിന് പിന്നാലെ അറബ് രാജ്യങ്ങൾ ഒറ്റക്കെട്ടായി
തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിന് പിന്നാലെ ന്യൂനപക്ഷ സംഗമം നടത്താൻ സർക്കാർ നീക്കം. ഒക്ടോബറിലാകും സംഗമം സംഘടിപ്പിക്കുക. കൊച്ചിയോ കോഴിക്കോടോ വേദിയാകുമെന്നാണ് സൂചനയെന്നു പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സർക്കാരിന്റെ ഉദ്ദേശ ശുദ്ധിയിൽ സംശയമുണ്ടെന്ന് പ്രതികരിച്ച് ന്യൂനപക്ഷ സംഘടനകൾ രംഗത്തെത്തി. ഭൂരിപക്ഷ ഹിന്ദു വോട്ടുകൾ അയ്യപ്പ സംഗമത്തിലൂടെ ഇടത് പക്ഷത്തിലേക്ക്
തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവും മുൻ യു.ഡി.എഫ്. കൺവീനറുമായ പി.പി. തങ്കച്ചൻ (83) അന്തരിച്ചു. അലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന അദ്ദേഹം വ്യാഴാഴ്ച വൈകുന്നേരം 4.30ഓടെയാണ് അന്തരിച്ചത്. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കുറച്ച് കാലമായി അദ്ദേഹം ചികിത്സയിൽ ആയിരുന്നു. മൂന്നു പതിറ്റാണ്ടിലേറെ നീണ്ട രാഷ്ട്രീയ ജീവിതത്തിൽ പി.പി. തങ്കച്ചൻ കോൺഗ്രസിലെ വിവിധ
ന്യൂഡൽഹി: സർക്കാരിന്റെ ഇ 20 പെട്രോളിൽ ആശങ്കകൾ ഒഴിവാക്കണമെന്ന് കേന്ദ്ര ഉപരിതല ഗതഗാത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. ഡൽഹിയിൽ നടന്ന സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്‌സിന്റെ (സിയാം) 65-ാമത് വാർഷിക കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബയോ ഇന്ധനം ഉപയോഗിക്കുന്നതിനെതിരെ പെട്രോളിയം രംഗം ലോബിയിംഗ് നടത്തുകയാണെന്നും ഇ 20 പെട്രോളിനെക്കുറിച്ചുള്ള ആശങ്കകൾ ഓൺലൈനിൽ
തിരുവനന്തപുരം: സാങ്കേതിക കാര്യങ്ങളില്‍ വിട്ടുവീഴ്ചയില്ലാതെ ദേശീയപാതാ പ്രവൃത്തികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു. ദേശീയപാതയുമായി ബന്ധപ്പെട്ട് ചേര്‍ന്ന റിവ്യൂ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ദേശീയപാതാ അതോറിറ്റി പൊതുവില്‍ നല്ല പ്രവര്‍ത്തനമാണ് കാഴ്ചവെക്കുന്നതെങ്കിലും ചില മേഖലകളില്‍ സ്തംഭനമുണ്ടെന്ന് മുഖ്യമന്ത്രി