തിരുവനന്തപുരം: ബിഹാറിൽ നടപ്പിലാക്കുകയും കേരളത്തിലടക്കം രണ്ടാംഘട്ടത്തിൽ നടപ്പിലാക്കാനൊരുങ്ങുകയും ചെയ്യുന്ന എസ്ഐആർ ഭരണഘടനാവിരുദ്ധമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൗരർക്ക് ഉറപ്പുനൽകുന്ന സാർവത്രിക വോട്ടവകാശത്തിന്റ ലംഘനമാണിതെന്ന് മുഖ്യമന്ത്രി പറയുന്നു. പൗരന്റെ മൗലിക അവകാശങ്ങൾ രാഷ്ട്രീയ
കേരളത്തില്‍ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനു (എസ്‌ഐആര്‍) കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ തുടക്കമിട്ടിരിക്കുകയാണ്. എസ്.ഐ.ആര്‍ നടപടികള്‍ നീട്ടിവയ്ക്കണമെന്ന് സംസ്ഥാനത്തിന്റെ ആവശ്യം തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി. ഒന്‍പത് സംസ്ഥാനങ്ങള്‍, മൂന്ന് കേന്ദ്ര ഭരണ പ്രദേശങ്ങള്‍ എന്നിവിടങ്ങളിലാണ് രണ്ടാംഘട്ട തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനുള്ള നടപടിക്രമങ്ങള്‍ തുടങ്ങിയത്.
കൊച്ചി: ഐടി പഠിച്ച ഉദ്യോഗാർഥികൾക്ക് കൈത്താങ്ങുമായി സംസ്ഥാനസർക്കാർ. വിവിധ സ്വകാര്യ കമ്പനികളുമായി ചേർന്ന് നൈപുണ്യവികസനത്തിന് കൊച്ചിയിൽ പരിശീലനകേന്ദ്രമൊരുക്കുകയാണ് സർക്കാർ. തിരുവനന്തപുരത്തെ ഐസിടി (ഇന്‍ഫര്‍ മേഷന്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍ ടെക്‌നോളജി) അക്കാദമി ഓഫ് കേരളയുടെ ഇതിനുള്ള നാലാമത്തെ പരിശീലന കേന്ദ്രമാണ് കൊച്ചിയിൽ ഒരുങ്ങുന്നത്. കച്ചേരിപ്പടിയില്‍ ആരംഭിക്കുന്ന
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായികമേള റെക്കോർഡ് ജേതാക്കളായ ദേവപ്രിയയേയും അതുലിനേയും ഏറ്റെടുക്കാൻ തയ്യാറായി സഞ്ജു സാംസൺ ഫൗണ്ടേഷൻ. സ്കൂൾ കായികമേള 2025 ബ്രാൻഡ് അംബാസഡർ കൂടിയാണ് സഞ്ജു സാസംസൺ. വിദ്യഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. കായിക മേളയിൽ സബ് ജൂനിയർ ഗേൾസ് വിഭാഗത്തിൽ 100 മീറ്ററിൽ റെക്കോർഡ് നേടിയ സിഎച്ച്എസ് കാൽവരി മൗണ്ട് സ്കൂളിലെ ദേവപ്രിയ ഷൈബുവിനെയും 100
ന്യൂഡൽഹി: ഡൽഹി യൂണിവേഴ്സിറ്റി വിദ്യാർത്ഥിനിക്ക് നേരെയുണ്ടായ ആസിഡ് ആക്രമണക്കേസിലെ അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്. പെൺകുട്ടിയുടെ പിതാവ് അകിൽ ഖാൻ അറസ്റ്റിൽ. പെൺകുട്ടി തന്നെ പിന്തുടരുന്നുണ്ടെന്ന് ആരോപിച്ച പ്രതികളിൽ ഒരാളുടെ ഭാര്യയെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് പെൺകുട്ടിയുടെ പിതാവ് അകിൽ ഖാനെ പോലീസ് അറസ്റ്റ് ചെയ്തത്. ബാലസംഗത്തിനിരയായ സ്ത്രീ തനിക്കെതിരെ പരാതി നൽകിയതിനാൽ,
പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ കടുത്ത നിലപാട് സ്വീകരിച്ച് പ്രത്യേക അന്വേഷണസംഘം. ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പുമായാണ് രംഗത്തെത്തിയിരിക്കുന്നത്. ആവശ്യപ്പെട്ട രേഖകൾ ഉടൻ സമർപ്പിക്കാത്ത പക്ഷം നിയമനടപടി നേരിടേണ്ടിവരുമെന്നാണ് എസ്ഐടി മുന്നറിയിപ്പ് നൽകിയത്. ഇനി സാവകാശം അനുവദിക്കാൻ കഴിയില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. 1999ൽ വിജയ് മല്യ ദ്വാരപാലക
തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണ നടപടികൾ ഇന്ന് ആരംഭിക്കുന്നു. ഇന്ന് മുതൽ എനുമറേഷൻ ഫോമുകളുടെ പ്രിന്റിംഗ് തുടങ്ങും. നവംബർ 3 വരെയാണ് ഫോമുകളുടെ പ്രിന്റിംഗ് ഉണ്ടാവുക തുടരും. പ്രിന്റിംഗിന് ശേഷം ബിഎൽഒമാർ വഴി ഫോമുകൾ വോട്ടർമാരിലേക്ക് എത്തിക്കാനാണ് തീരുമാനം. തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിൽ നിന്ന് കേരളത്തെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിട്ടും ഇലക്ഷൻ കമ്മീഷ്ൻ
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ചുഴലിക്കാറ്റായ മോൻത ഇന്ന് വൈകിട്ട് കര തൊടുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. ആന്ധ്ര തീരത്ത് കരതൊടാനാണ് സാധ്യത. ഇതിനെ തുടർന്ന് ഒഡിഷ, ആന്ധ്ര, തമിഴ്നാട് സംസ്ഥാനങ്ങളിൽ വ്യാപകമായ മഴയും മണിക്കൂറിൽ 110 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റും ഉണ്ടാകാമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മൂന്നു സംസ്ഥാനങ്ങളിലും ശക്തമായ ജാഗ്രത തുടരുന്നു.
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കോളറ. എറണാകുളം കാക്കനാട് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ വർഷം ഇതുവരെ കോളറ സ്ഥിരീകരിച്ചത് മൂന്നുപേർക്കാണ്. മൂന്നാമത്തെ കേസാണ് എറണാകുളത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കോളറ ബാധയെ തുടർന്ന് ഒരു മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ചെന്നൈ: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട മോൻത ചുഴലിക്കാറ്റിനെ നേരിടാൻ കനത്ത മുന്നൊരുക്കങ്ങളുമായി തമിഴ്നാട്, ആന്ധ്ര, ഒഡിഷ സംസ്ഥാനങ്ങൾ. കേരളത്തിലും മഴ മുന്നറിയിപ്പുണ്ട്. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ കേരളത്തിനും ജാഗ്രതാ നിർദേശം ലഭിച്ചു. ശക്തമായി വീശിയടിക്കാവുന്ന കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് നൽകുന്ന പ്രവചനം. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ തമിഴ്നാട്,


























