കോട്ടയം: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പ്രായോഗികവും ക്രിയാത്മകവുമായ വികസന പദ്ധതികൾക്ക് മിച്ചഫണ്ടുള്ള സഹകരണ സംഘങ്ങൾ വഴി വായ്പകൾ നൽകുന്ന പദ്ധതി നടപ്പാക്കുമെന്ന് സഹകരണം-തുറമുഖം- ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. സഹകരണ മേഖലയിലെ ഭാവി വികസനം ചർച്ച ചെയ്യുന്നതിനായി സംസ്ഥാന സർക്കാർ
ചൂടുവെള്ളവും തേനും കുടിച്ചുകൊണ്ട് ദിവസം ആരംഭിക്കുന്നത് ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യും. ഈ പാനീയം ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്നും, ദഹനം മെച്ചപ്പെടുത്തുമെന്നും, ജലദോഷം അകറ്റുമെന്നും, അലർജികളിൽ നിന്ന് നമ്മെ സംരക്ഷിക്കുമെന്നും പലപ്പോഴും പറയാറുണ്ട്. മാത്രമല്ല, രോഗപ്രതിരോധ ശേഷിയെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. തേൻ, വാസ്തവത്തിൽ, ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ്, കൂടാതെ
ആഘോഷങ്ങളും ആർഭാടവും ഒഴിവാക്കി അങ്കമാലി എംഎൽഎ റോജി എം ജോണിന് വിവാഹം. ചിലവുചുരുക്കി ലഭിക്കുന്ന തുക ഉപയോഗിച്ച് നിർധന കുടുംബത്തിന് വീടൊരുക്കി നൽകും. തന്റെ ഫേസ്ബുക്ക് പേജിലൂടെ എംഎൽഎ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. അടുത്ത കുടുംബാംഗങ്ങൾ മാത്രമാകും ചടങ്ങിൽ പങ്കെടുക്കുകയെന്നും അദ്ദേഹം പറഞ്ഞു. ‘നിങ്ങളെ എല്ലാവരേയും വിവാഹത്തിന് നേരിട്ട് ക്ഷണിക്കണമെന്ന് അതിയായ
സ്മാർട്ട്ഫോണുകളുടെയും ഗെയ്മിങ്ങിന്റെയും ഈ കാലത്ത് രണ്ടാം ക്ലാസിൽ കൃഷിയിലേക്ക് ഇറങ്ങിയ ബിൻഷാദ്. മറ്റെന്തിനേകാളും കൃഷിയിലേക്ക് ഇറങ്ങുമ്പോൾ കിട്ടുന്നത് വല്ലാത്തൊരു പോസിറ്റിവ് എനർജിയാണെന്നാണ് ഈ പതിമൂന്ന് വയസുകാരൻ പറയുന്നത്. അധ്വാനിച്ചു നേടുന്ന വിളവുകൾ തരുന്ന സന്തോഷത്തെത്തുറിച്ചും ഊർജ്ജത്തെക്കുറിച്ചും യെസ് 27 ഓൺലൈൻ ചാനലിനോട് സംസാരിക്കുകയാണ് മലപ്പുറം സ്വദേശി ബിൻഷാദ് എന്ന കുട്ടി
ഡൽഹി: ഇന്ത്യയില്‍ ആദ്യമായി പൂർണമായും ഒരു യാത്രാവിമാനം നിർമിക്കുമെന്ന് എച്ച്എഎൽ. ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎല്‍) റഷ്യയുടെ യുണൈറ്റഡ് എയര്‍ക്രാഫ്റ്റ് കോര്‍പ്പറേഷനുമായി ഇക്കാര്യത്തിൽ ധാരണയായി. ആഭ്യന്തര യാത്രകള്‍ക്കും ഹ്രസ്വദൂര യാത്രകള്‍ക്കും ഉപയോഗിക്കാന്‍ കഴിയുന്ന എസ്ജെ-100 വിമാനമാണ് ഇന്ത്യയിൽ നിർമിക്കാൻ ധാരണയായത്. രണ്ട് എഞ്ചിനുകളുള്ള വീതി കുറഞ്ഞ വിമാനമാണ്
ആരോഗ്യകരമായ ഭക്ഷണക്രമം പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, കൊഴുപ്പ് എന്നിവയിൽ മാത്രം ഒതുങ്ങുന്നില്ല; നാരുകൾ, ആന്റിഓക്‌സിഡന്റുകൾ തുടങ്ങിയ ആരോഗ്യകരമായ പോഷകങ്ങളാൽ സമ്പന്നമായ പച്ചക്കറികളും ഇതിൽ ഉൾപ്പെടുന്നു. ഓരോരുത്തരും ദിവസവും കഴിക്കേണ്ട 8 പച്ചക്കറികളുണ്ട്. ബ്രോക്കോളി, പാവയ്ക്ക, ഇലക്കറികൾ, കാരറ്റ്, ബീറ്റ്റൂട്ട് തുടങ്ങിയ പച്ചക്കറികൾ പട്ടികയിൽ ഉൾപ്പെടുന്നു. ഈ പച്ചക്കറികൾ ഓരോന്നും
തിരുവനന്തപുരം: കാർഷിക സർവകലാശാലയിൽ ഫാസ് വർധിപ്പിച്ചതിനെ തുടർന്ന് വിദ്യാർത്ഥി ടിസി വാങ്ങിയ പോയ സംഭവത്തിൽ വിദ്യാർത്ഥിയെ തിരികെ കൊണ്ടുവരുമെന്ന് കൃഷിമന്ത്രി പി പ്രസാദ്. കാർഷിക സർവകലാശാല അധികൃതരുമായി സംസാരിക്കുകയും വിദ്യാർത്ഥിയെ തിരിച്ചെടുക്കാൻ എടുക്കാൻ കോളേജ് മുൻകൈയെടുക്കണമെന്ന് നിർദേശം നൽകിയതായും മന്ത്രി അറിയിച്ചു. സർവകലാശാലയുടെ ഫീസ് ഘടനയിൽ ഭേദഗതി വരുത്തണമെന്നും മന്ത്രി
നടനും ടിവികെ പാര്‍ട്ടി അധ്യക്ഷനുമായ വിജയ് കരൂര്‍ അപകടത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി. ചെന്നൈയിലെ മഹാബലിപുരത്തുള്ള സ്വകാര്യ റിസോര്‍ട്ടില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. വിജയ് ക്ഷണിച്ചതു പ്രകാരം 37 പേരുടെ കുടുംബാംഗങ്ങള്‍ റിസോര്‍ട്ടില്‍ എത്തിയെന്നാണ് റിപ്പോര്‍ട്ട്. വിജയ് അധ്യക്ഷനായ ടിവികെ പാര്‍ട്ടിയുടെ റാലിക്കിടെയാണ് കരൂരില്‍ അപകടമുണ്ടായതും 41
ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിനിടെ പരുക്കേറ്റ ഇന്ത്യന്‍ ഉപനായകന്‍ ശ്രേയസ് അയ്യര്‍ ആശുപത്രിയില്‍ തുടരുന്നു. താരത്തെ ഐസിയു ചികിത്സയില്‍ നിന്ന് മാറ്റി. നില മെച്ചപ്പെട്ടതോടെയാണ് ഐസിയുവില്‍ നിന്ന് റൂമിലേക്ക് മാറ്റിയത്. മൂന്നാം ഏകദിനത്തിനിടെ ഓസ്‌ട്രേലിയന്‍ താരം അലക്‌സ് കാരിയുടെ ക്യാച്ച് എടുക്കുമ്പോഴാണ് താരത്തിനു പരുക്കേറ്റത്. ഉടനെ തന്നെ ശ്രേയസിനെ സിഡ്‌നിയിലെ
ഇന്ത്യ-ഓസ്‌ട്രേലിയ ട്വന്റി 20 പരമ്പര നാളെ (ഒക്ടോബര്‍ 29) ആരംഭിക്കും. അഞ്ച് മത്സരങ്ങളാണ് ടി20 പരമ്പരയില്‍ ഉള്ളത്. സൂര്യകുമാര്‍ യാദവ് നയിക്കുന്ന ടീമില്‍ ശുഭ്മാന്‍ ഗില്‍ ആണ് ഉപനായകന്‍. മലയാളി താരം സഞ്ജു സാംസണും ടീമില്‍ ഭാഗമാണ്. ഒക്ടോബര്‍ 29 ബുധനാഴ്ച ഓവലിലെ കാന്‍ബെറയിലാണ് ഒന്നാം ടി20 മത്സരം. ഒക്ടോബര്‍ 31 നു നടക്കുന്ന രണ്ടാം മത്സരത്തിനു മെല്‍ബണ്‍ വേദിയാകും. നവംബര്‍ രണ്ട്


























