എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷന്‍ പ്ലാറ്റ്ഫോമിലൂടെ ബൈക്ക് ഓടിച്ച യുവാവിനെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി. ഇയാൾ ലഹരി സംഘത്തിന്റെ ഭാഗമാണോ എന്നും പോലീസ് സംശയിക്കുന്നു. ഇന്നലെ പുലർച്ചെ നാലരയോടെയാണ് പ്ലാറ്റ്ഫോമിലൂടെ യുവാവ് ബൈക്ക് ഓടിച്ചു പോയത്. റെയിൽവേ പോലീസ് പിന്തുടർന്നതിനാൽ ബൈക്ക് നിർത്തി
കൊച്ചി: ടെലികോം ഭീമന്മാരായ ജിയോയ്ക്ക് 2025 ലെ കണക്കനുസരിച്ച് കേരളത്തിൽ മാത്രം 5 ലക്ഷം ഉപഭോക്താക്കൾ. സംസ്ഥാനത്തെ 5 ലക്ഷം വീടുകളെ ഹൈ സ്പീഡ് ഫിക്സഡ് വയർലെസ്, വയർലൈൻ ബ്രോഡ്ബാൻഡ് സേവനങ്ങളിലൂടെ ബന്ധിപ്പിച്ചു. 2025 ജൂലൈയിലെ കണക്കനുസരിച്ച് ടെലികോം റെഗുലേറ്റി അതോറിറ്റി ഓഫ് ഇന്ത്യ (TRAI) പുറത്തിറക്കിയ റിപ്പോർട്ടാണിത്. കേരളത്തിലെ 14 ജില്ലകളിലും, എല്ലാ നഗരങ്ങളിലും, ആയിരക്കണക്കിന്
തിരുവനന്തപുരം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയൻ. വെള്ളാപ്പള്ളിയുടെ കാലത്ത് എസ്എൻഡിപി യോഗം സാമ്പത്തിക ഉന്നതിയിലേക്ക് ഉയർന്നുവെന്നും വെള്ളാപ്പള്ളിയുടേത് മാതൃകാപരമായ പ്രവർത്തനമാണെന്നും പിണറായി വിജയൻ പറഞ്ഞു. ഗുരുവിനെ പകർത്തിയ നേതാവാണ് നടേശനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശ്രീനാരായണീയം കൺവെൻഷൻ സെന്റർ ഉദ്ഘാടനം ചെയ്ത്
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ശക്തിപ്രാപിക്കുന്നതായി കാലവസ്ഥ നിരീക്ഷണ കേന്ദ്രം. മഴ മുന്നറിയിപ്പിലും മാറ്റമുണ്ട്. മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മലപ്പുറം, കോഴിക്കോട്, തൃശ്ശൂർ ജില്ലകളിൽ യെല്ലോ അലർട്ടും നിലവിലുണ്ട്. നേരത്തേ ആറ് ജില്ലകളിൽ യെല്ലോ അലേർട്ടായിരുന്നു.
കൊച്ചി: ബോക്സ് ഓഫീസിൽ ചരിത്രം തിരുത്തി മുന്നേറുകയാണ് കല്യാണി പ്രിയദർശൻ കേന്ദ്രപാത്രമായി എത്തിയ ലോകഃ – ചാപ്റ്റർ 1. റിലീസായി ഏഴാം ദിവസം നൂറു കോടി ക്ലബ്ബിലും ഇടംപിടിച്ചിരിക്കുകയാണ് ലോകഃ. മലയാളത്തിൽ ഏറ്റവും വേഗത്തിൽ നൂറ് കോടി നേടുന്ന മൂന്നാമത്തെ സിനിമയും നൂറ് കോടി ക്ലബ്ബില്‍ ഇടംപിടിക്കുന്ന പന്ത്രണ്ടാമത്തെ സിനിമയുമാണ് ഡൊമിനിക് അരുൺ ചിത്രം. നായിക കേന്ദ്ര കഥാപാത്രമായി
ഡൽഹി: പൗരത്വ ഭേദഗതി നിയമത്തിൽ ഇളവുമായി കേന്ദ്രം, 10 വർഷത്തെ ഇളവാണ് നൽകിയിരിക്കുന്നത്. 2014 ഡിസംബർ 31 ന് മുൻപ് അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, പാകിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള മുസ്ലിം ഇതര വിഭാഗങ്ങൾക്കായിരുന്നു നേരത്തെ പൗരത്വം നൽകിയിരുന്നത്. പുതുക്കിയ ഇളവനുസരിച്ച് 2024 ഡിസംബർ 31 വരെ വന്നവർക്കും പൗരത്വത്തിന് അപേക്ഷിക്കാം എന്ന ഉത്തരവ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി.
തൃശൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവിനെ സ്റ്റേഷനിൽ വെച്ച് അതിക്രൂരമായി തല്ലച്ചതയ്ക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്ത്. പൊലീസിന്‍റെ ഭീഷണിയെ ചോദ്യം ചെയ്തതിന്‍റെ പേരിലാണ് യുവാവിനെ മർദ്ദിക്കുന്നത്. 2023 ഏപ്രിൽ അഞ്ചിനാണ് സംഭവം. തൃശൂര്‍ കുന്നംകുളം പൊലീസ് സ്റ്റേഷനിൽ നടന്ന പൊലീസ് ക്രൂരതയുടെ ദൃശ്യങ്ങളാണിപ്പോള്‍ വിവരാവകാശ കമ്മീഷന്‍റെ ഉത്തരവ് പ്രകാരം ലഭിച്ചത്. യൂത്ത് കോണ്‍ഗ്രസ്
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തിനെതിരെ ശക്തമായ പ്രതിരോധം തീർക്കുകയാണ് ബിജെപിയും സംഘപരിവാറും. ദേവസ്വം ബോർഡ് ആസൂത്രണം ചെയ്ത പരിപാടിയ്ക്ക് ബദലായി ഹിന്ദു ഐക്യവേദി പന്തളത്ത് അയ്യപ്പ സംഗമം സംഘടിപ്പിക്കും. ബദൽ സംഗമത്തിലൂടെ സർക്കാരിനെ കൂടുതൽ പ്രതിരോധത്തിലാക്കാമെന്നും സ്ത്രീപ്രവേശന വിവാദങ്ങളുമായി ബന്ധപ്പെട്ട് തങ്ങൾക്ക് ലഭിച്ച പിന്തുണ
തിരുവനന്തപുരം: കേരള സർക്കാരിന്റെ നേതൃത്വത്തിൽ സാഹിത്യപ്രവർത്തക സഹകരണ സംഘത്തിന്റെ ഉടമസ്ഥതയിൽ കോട്ടയം നാട്ടകത്ത് പ്രവർത്തിക്കുന്ന ‘അക്ഷരം മ്യൂസിയ’ ത്തിന്റെ രണ്ട്, മൂന്ന്, നാല് ഘട്ടങ്ങൾക്ക് ഭരണാനുമതിയായി. 14,98,36,258/- (പതിനാല് കോടി തൊണ്ണൂറ്റിയെട്ട് ലക്ഷത്തി മുപ്പത്തിയാറായിരത്തി ഇരുന്നൂറ്റി അൻപത്തിയെട്ട് രൂപ) ചെലവിൽ കിഫ്ബി ഫണ്ട് വിനിയോഗിച്ച് നടപ്പാക്കുന്നതിനാണ്
കൊച്ചി: രജനീകാന്ത് നായകനായ കൂലി, കളക്ഷൻ റെക്കോർഡുകൾ ഭേദിച്ച് നടത്തിയ ജൈത്രയാത്ര പത്തൊൻപതു ദിവസം കടന്നപ്പോൾ നേരിയ മന്ദഗതിയിലായി. കൂലി ഇന്ത്യയിൽ ഒട്ടാകെ 280 കോടി രൂപ കടന്നു. അതേസമയം ലോകമെമ്പാടുമായി 500 കോടി രൂപ മറികടന്നു എന്നാണ് റിപ്പോർട്ട്. രജനീകാന്തിന്റെ കൂലി തിയേറ്ററുകളിൽ എത്തിയതുമുതൽ ചർച്ചാവിഷയമാണ്, ആദ്യ ആഴ്ചകളിൽ റെക്കോർഡുകൾ തകർക്കുകയും പുതിയ റെക്കോർഡുകൾ സൃഷ്ടിക്കുകയും