Homepage Featured Kerala News

വീണ്ടും ഉയരെ; സ്വർണവിലയിൽ കുതിപ്പ്; വീണ്ടും ലക്ഷം കടക്കുമോ ?

സംസ്ഥാനത്ത് ഇന്ന് സ്വർണവില വീണ്ടും കുതിച്ചുയർന്നു. ഇന്ന് ഒറ്റയടിക്ക് കൂടിയത് 1360 രൂപ. ഇന്നലെ രാവിലെ പവന് 320 രൂപ കുറഞ്ഞ വിപണിയിൽ വൈകുന്നേരം 360 രൂപ കൂടി കുറഞ്ഞിരുന്നു. ഇതോടെ 91,280 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിൻ്റെ വിപണി വില. 11,535 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന് ഇന്ന് നൽകേണ്ടത്. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി മൂന്ന് ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഒരു ലക്ഷത്തിന് അടുത്ത് നൽകണം.

യുഎസ് ഫെഡ് പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകൾ കുറഞ്ഞതോടെ സ്വർണ്ണ വിലയിൽ സമ്മർദ്ദം ഉണ്ടായിരുന്നു. വ്യാഴാഴ്ച പുറത്തിറങ്ങിയ ഫെഡിന്റെ ഒക്ടോബറിലെ യോഗത്തിന്റെ മിനിറ്റ്സ് പ്രകാരം കൂടുതൽ നിരക്ക് കുറയ്ക്കലിന്റെ അപകടസാധ്യതയെക്കുറിച്ച് നയരൂപകർത്താക്കൾ ജാഗ്രത പുലർത്തുന്നുണ്ടെന്ന് സൂചന നൽകി. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസേസിയേഷൻ അന്താരാഷ്ട്ര വിലയെ അനുസൃതമാക്കിയാണ് കേരളത്തിൽ വില നിശ്ചയിക്കുന്നത്.

ഒരു ഗ്രം 22 കാരറ്റ് സ്വർണത്തിന്റെ വില 11535 രൂപയാണ്. ഒരു ഗ്രം 18 കാരറ്റ് സ്വർണത്തിന്റെ വില 9490 രൂപയാണ്. ഒരു ഗ്രം 14 കാരറ്റ് സ്വർണത്തിന്റെ വില 7390 രൂപയാണ്. ഒരു ഗ്രം 9 കാരറ്റ് സ്വർണത്തിന്റെ വില 4770 രൂപയാണ്. വെള്ളിയുടെ വില ഇന്ന് 163 രൂപയായി.

Related Posts