കൊച്ചി: ജഡ്ജിമാർക്കിടയിൽ യൂണിയൻവൽക്കരണം അടക്കമുള്ള പ്രശ്നങ്ങൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി അഭിഭാഷക അസോയേഷൻ പ്രസിഡന്റ് ചീഫ് ജസ്റ്റിസിന് കത്തു നൽകി. അസോയേഷൻ പ്രസിഡന്റ് യശ്വന്ത് ഷേണായിയാണ് കത്തു നൽകിയത്.
ജുഡീഷ്യറിയുടെ വിശ്വാസ്യതയെ ബാധിക്കുന്ന വിധത്തിലാണ് ജഡ്ജിമാരുടെ പ്രവർത്തനമെന്ന് കത്തിൽ പറയുന്നു.
ബാർ ആസോസിയേഷൻ വാർഷിക യോഗത്തിൽ നിന്ന് 30 ജഡ്ജിമാർ വിട്ടുനിന്നതായും ഇത് ജഡ്ജിമാർക്കിടയിലെ യൂണിയൻവൽക്കരണമാമെന്നും അഭിഭാഷകർക്കിടയിൽ അഭിപ്രായമുണ്ടെന്ന് കത്തിൽ പറയുന്നു. ബാർ അസോസിയേഷൻ കാര്യങ്ങളിൽ ചില ജഡ്ജിമാർ നേരിട്ട് ഇടപെടുന്നുവെന്നും കത്തിൽ ആരോപിക്കുന്നു. നേരത്തെ പ്രവർത്തിച്ച ലോ ഫേമിന് ഒരു ജഡ്ജി ഇപ്പോഴും തന്റെ പേര് ഉപയോഗിക്കാൻ അനുവദിക്കുന്നുണ്ട്. ഇത് ജുഡീഷ്യറിയുടെ വിശ്വാസ്യതയെ ബാധിക്കുന്നു.
അതേസമയം കത്തിലുളളത് ഹൈക്കോടതി അഭിഭാഷകരുടെ പൊതു നിലപാടല്ലെന്നും പ്രസിഡന്റ് യശ്വന്ത് ഷേണായിയുടെ വ്യക്തിപരമായ നിലപാടാണെന്നും ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ സെക്രട്ടറി അഡ്വ എംആർ നന്ദകുമാർ പറഞ്ഞു. അസോസിയേഷനിൽ ഇതുസംബന്ധിച്ച് ചർച്ച നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
















