കണ്ണൂർ: മുസ്ലിം ലീഗ് നേതാവായ ഉമർ ഫാറൂഖ് ബിജെപിയിൽ ചേർന്നു. പാനൂർ മുനിസിപ്പൽ കമ്മിറ്റി അംഗമായിരുന്ന ഉമർ ഫാറൂഖിനെ ബിജെപി കണ്ണൂർ സൗത്ത് ജില്ലാ പ്രസിഡൻറ് പാർട്ടിയിലേക്ക് സ്വീകരിച്ചു. ബിജെപിയുടെ ദേശീയ രാഷ്ട്രീയ നിലപാടുകൾ തന്നെ ആകർഷിച്ചെന്നും അതിനാലാണ് ഇങ്ങനെയൊരു തീരുമാനമെന്നും ഉമർ മാധ്യമങ്ങളോട് പറഞ്ഞു.
പാർട്ടിയുടെ ദേശീയ രാഷ്ട്രീയത്തിൽ ആകൃഷ്ടനായി; കണ്ണൂരിൽ ലീഗ് നേതാവ് ബിജെപിയിലേക്ക്
















