ഡൽഹി: ചെങ്കോട്ട സ്ഫോടന കേസുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നതിനിടെ അൽ ഫലാഹ് സർവകലാശാല ചെയർമാൻ അറസ്റ്റിൽ. കള്ളപ്പണ നിരോധന നിയമപ്രകാരമാണ് സർവകലാശാല ചെയർമാനെ അറസ്റ്റുചെയ്തത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) റെയ്ഡിന് പിന്നാലെയാണ് അൽ ഫലാഹ് സർവകലാശാല ചെയർമാൻ ജാവേദ് അഹമ്മദ് സിദ്ദീഖി അറസ്റ്റിലായത്.
സർവകലാശാലയുടെ സ്ഥാപക ചെയർമാൻ ജവാദ് അഹമ്മദ് സിദ്ദിഖിയുടെ സഹോദരൻ ഹമൂദ് അഹമ്മദ് സിദ്ദിഖിയെ ഒന്നിലധികം നിക്ഷേപ തട്ടിപ്പ് കേസുകളുമായി ബന്ധപ്പെട്ട് മധ്യപ്രദേശ് പൊലീസും അറസ്റ്റ് ചെയ്തിട്ടുണ്ട്. കലാപവും കൊലപാതകശ്രമവും ഉൾപ്പെടെയുള്ള നാല് കേസുകളിൽ ഹമൂദിനെ വിവിധ അന്വേഷണ ഏജൻസികൾ തിരയുകയായിരുന്നു. കേസിൽ അൽഫലാഹ് സർവകലാശാല കേന്ദ്രീകരിച്ചാണ് തുടക്കം മുതലേ അന്വേഷണം പുരോഗമിച്ചത്.
ദില്ലി ചെങ്കോട്ട സ്ഫോടന കേസിലെ പ്രതികൾ ഉപയോഗിച്ച ബ്രെസാ കാറും അന്വേഷണസംഘം നേരത്തേ അൽ ഫലാഹ് സർവകലാശാലയിൽ പാർക്ക് ചെയ്തിരിക്കുന്ന നിലയിൽ കണ്ടെത്തിയിരുന്നു. അൽഫലാ സർവകലാശാലയിലെ കൂടുതൽ ഡോക്ടർമാരെ ചോദ്യം എൻഐഎ ചോദ്യം ചെയ്തിരുന്നു. ചെങ്കോട്ട സ്ഫോടനത്തിനു പിന്നിലെ ഭീകരസംഘവുമായി ബന്ധമുണ്ടെന്ന് സംശയിക്കപ്പെടുന്ന ഫരീദാബാദ് അല്‍ ഫലാഹ് സര്‍വകലാശാലയിലെ എംബിബിഎസ് വിദ്യാര്‍ഥി ജാനിസുര്‍ ആലം എന്ന നിസാര്‍ ആലത്തെ ബംഗാളിലെ ഉത്തര ദിനാജ്പുര്‍ ജില്ലയില്‍ നിന്ന് എന്‍ഐഎ അറസ്റ്റുചെയ്തിരുന്നു പഞ്ചാബിലെ പഠാൻകോട്ടിൽ നിന്ന് റയീസ് അഹമ്മദ് എന്ന സർജനെ അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ പലതവണ അൽഫലാ സർവകലാശാലയിലേക്ക് വിളിച്ചതായായിരുന്നു വിവരം.
സ്ഫോടനത്തില്‍ കൊല്ലപ്പെട്ട ചാവേറായ ഡോക്ടർ ഉമർ മുഹമ്മദിന്റെയും ഫരീദാബാദിൽ അറസ്റ്റിലായ മുസമിലിന്റെയും സർവകലാശാലയിലെ മുറികളിൽ നിന്ന് പിടിച്ചെടുത്ത ഡയറിയില്‍ വലിയ സ്ഫോടന പരമ്പരയാണ് ആസൂത്രണം ചെയ്തതെന്ന വിവരങ്ങള്‍ ലഭിച്ചതായി റിപ്പോർട്ടുകൾ പുത്തുവന്നിരുന്നു. ഡൽഹി ചെങ്കോട്ട സ്ഫോടനത്തിന് മുമ്പ് ഭീകരവാദം ലക്ഷ്യമിട്ട് ഡോക്ടർ ഉമർ ചിത്രീകരിച്ച ഞെട്ടിക്കുന്ന വീഡിയോയും കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ചാവേർ ആക്രമണത്തെ ന്യായീകരിക്കുന്ന വീഡിയോയാണ് പുറത്തു വന്നത്. ബോംബ് സ്ഫോടനത്തിനു കാരണമായ കാറോടിച്ച മുഖ്യപ്രതിയാണ് ഉമർ മുഹമ്മദ്. ചെങ്കോട്ട സ്ഫോടനം ഭീകരാക്രമണമെന്നതിന് ബലം നൽകുന്നതായിരുന്നു വീഡിയോ.
















