ശരീര ഭാരം കുറയ്ക്കാനുള്ള യാത്രയിലായിരിക്കുന്നവർ നേരിടുന്ന പ്രധാന ബുദ്ധിമുട്ട് വയറിലെ കൊഴുപ്പ് കുറയ്ക്കുകയാണ്. ശരീരത്തിലെ ഒരു പ്രത്യേക ഭാഗത്ത് നിന്ന് കൊഴുപ്പ് കുറയ്ക്കാമെന്നത് ഒരു മിഥ്യയാണെങ്കിലും, ചില വ്യായാമങ്ങളിലൂടെ നിങ്ങളുടെ ലക്ഷ്യങ്ങൾ നേടാൻ സാധിക്കും. ഇതിന് ചില ജീവിതശൈലി ശീലങ്ങളും സഹായിക്കും.
എയിംസ്, സ്റ്റാൻഫോർഡ്, ഹാർവാർഡ് സർവകലാശാല എന്നിവിടങ്ങളിൽ പരിശീലനം നേടിയ 25 വർഷത്തെ പരിചയമുള്ള ഗ്യാസ്ട്രോഎൻട്രോളജിസ്റ്റും ഹെപ്പറ്റോളജിസ്റ്റുമായ ഡോ.സൗരഭ് സേഥി വയറിലെ കൊഴുപ്പ് കുറയ്ക്കുന്നതിനുള്ള മൂന്ന് മികച്ച ടിപ്സുകളെക്കുറിച്ച് ഇൻസ്റ്റഗ്രാം പോസ്റ്റിൽ വിശദീകരിച്ചിട്ടുണ്ട്. ഗ്യാസ്ട്രോഎൻട്രോളജിസ്റ്റിന്റെ അഭിപ്രായത്തിൽ, ഇന്റർമിറ്റന്റ് ഫാസ്റ്റിങ് ഉൾപ്പെടെ ഈ മൂന്നു ടിപ്സുകൾ പിന്തുടർന്നാൽ വയറിലെ കൊഴുപ്പ് കുറയ്ക്കാൻ കഴിയും.
- 12:12 ന് ഫാസ്റ്റിങ് ഷെഡ്യൂൾ ആരംഭിക്കുക
ഗ്യാസ്ട്രോഎൻട്രോളജിസ്റ്റിന്റെ അഭിപ്രായത്തിൽ, വയറിലെ കൊഴുപ്പ് കുറയ്ക്കാൻ, നിങ്ങൾക്ക് 12:12 ന് ഫാസ്റ്റിങ് ഷെഡ്യൂൾ ആരംഭിക്കാം. ഇതിൽ 12 മണിക്കൂർ ഭക്ഷണ സമയവും 12 മണിക്കൂർ ഉപവാസ സമയവും ഉൾപ്പെടുന്നു, ഉദാഹരണത്തിന്, രാവിലെ 7 മുതൽ വൈകുന്നേരം 7 വരെ ഭക്ഷണം കഴിക്കുകയും വൈകുന്നേരം 7 മുതൽ രാവിലെ 7 വരെ ഉപവാസം നടത്തുകയും ചെയ്യുക. ഈ സമീപനം രാത്രിയിൽ നന്നായി ഉറങ്ങാൻ നിങ്ങളെ സഹായിക്കുകയും അടുത്ത ദിവസം അനാരോഗ്യകരമായ ഭക്ഷണ തിരഞ്ഞെടുപ്പുകൾക്കുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
- കൊഴുപ്പ് കുറയ്ക്കുന്ന പാനീയങ്ങൾ
ഉപവാസ സമയത്ത്, കട്ടൻ കാപ്പി, ഗ്രീൻ ടീ, കട്ടൻ ചായ, വെള്ളം, ആപ്പിൾ സിഡെർ വിനെഗർ, നാരങ്ങ വെള്ളം, പെരുംജീരകം അല്ലെങ്കിൽ തുളസി വെള്ളം, ചമോമൈൽ അല്ലെങ്കിൽ ഇഞ്ചി ചായ എന്നിവ മാത്രം കുടിക്കുക.
- ഉയർന്ന നാരുകളും ഉയർന്ന പ്രോട്ടീനും അടങ്ങിയ ഭക്ഷണക്രമം
അവസാനമായി, നിങ്ങളുടെ ഭക്ഷണ സമയത്ത് ഉയർന്ന നാരുകളും ഉയർന്ന പ്രോട്ടീനും അടങ്ങിയ ഭക്ഷണക്രമത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അദ്ദേഹം നിർദ്ദേശിച്ചു. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, പനീർ, ടോഫു, കടല, ചിക്കൻ, മത്സ്യം തുടങ്ങിയ ഉയർന്ന പ്രോട്ടീൻ ഭക്ഷണങ്ങളും പഴങ്ങളും പച്ചക്കറികളും പോലുള്ള ഉയർന്ന നാരുകളുള്ള ഭക്ഷണങ്ങളും നിങ്ങൾക്ക് കഴിക്കാം. ഈ കോമ്പിനേഷൻ നിങ്ങളെ വയറു നിറയ്ക്കുകയും കൊഴുപ്പ് കുറയ്ക്കുകയും ചെയ്യും.
















