Homepage Featured Kerala News

തൃപ്പൂണിത്തുറ നിയമസഭ തെരഞ്ഞെടുപ്പ് കേസ്: എം. സ്വരാജ് സുപ്രീം കോടതിയിൽ ഫയൽ ചെയ്ത അപ്പീൽ പിൻവലിച്ചു

എറണാകുളം: തൃപ്പൂണിത്തുറ നിയമസഭാ തിരഞ്ഞെടുപ്പ് കേസ് പിൻവലിച്ച് മുൻ എൽഡിഎഫ് സ്ഥാനാർത്ഥി എം. സ്വരാജ്. ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയിൽ സമർപ്പിച്ച അപ്പീൽ അപ്രസക്തമായതിനാൽ താൻ പിൻവലിക്കുന്നുവെന്ന് സ്വരാജ് കോടതിയെ അറിയിച്ചു.

യുഡിഎഫ് എംഎൽഎ കെ. ബാബുവിന്റെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുള്ള എം. സ്വരാജിന്റെ ഹർജി ഹൈക്കോടതി മുമ്പ് തള്ളിയിരുന്നു. കെ. ബാബുവിന്റെ വിജയം റദ്ദാക്കണമെന്ന ആവശ്യമുന്നയിച്ചായിരുന്നു സ്വരാജിന്റെ ഹർജി. ഹൈക്കോടതിയുടെ ഈ തീരുമാനം ചോദ്യം ചെയ്താണ് അദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചത്.

തിരഞ്ഞെടുപ്പ് പ്രചാരണകാലത്ത് വീടുകളിൽ വിതരണം ചെയ്ത വോട്ടേഴ്‌സ് സ്ലിപ്പിനൊപ്പം അയ്യപ്പന്റെ ചിത്രം ഉപയോഗിച്ചതിനെതിരെയാണ് സ്വരാജ് പരാതി ഉന്നയിച്ചത്. മതചിഹ്നങ്ങൾ ഉപയോഗിക്കുന്നത് ജനപ്രതിനിധി നിയമ ലംഘനമാണെന്നായിരുന്നു അവകാശവാദം. തൃപ്പൂണിത്തുറയിൽ കെ. ബാബു 992 വോട്ടുകൾക്കാണ് എം. സ്വരാജിനെതിരെ വിജയിച്ചത്.

Related Posts