തിരുവനന്തപുരം: പെറ്റിത്തുക തട്ടിയെടുത്ത് റൈറ്റർ. തിരുവനന്തപുരം ജില്ലയിലെ കരമന സ്റ്റേഷനിൽ നിന്നുമാണ് പെറ്റിത്തുക റൈറ്റർ തട്ടിയെടുത്തതായി കണ്ടെത്തിയത്. റൈറ്റർ ഷിജി വിൻസൻ്റിനെ കമ്മിഷണർ സസ്പെൻ്റ് ചെയ്തു.
20,000 രൂപ തട്ടിയെടുത്തതായാണ് പ്രാഥമിക നിഗമനം. മൂന്നു വർഷമായി കരമന സ്‌റ്റേഷനിൽ റൈറ്റർ ആയിരുന്നു ഷിജി വിൻസെന്റ്. സ്റ്റേഷനിൽ വിശദമായ ഓഡിറ്റിംഗ് നടത്താനും കമ്മീഷണറുടെ നിർദ്ദേശം നൽകിയിട്ടുണ്ട്.
















