തിരുവനന്തപുരം: സംസ്ഥാനത്ത് ജനങ്ങൾക്ക് ആശ്വാസമായി സ്വർണ്ണവില കുറഞ്ഞു. ഇന്നലെ 600 രൂപ വർധിച്ച സ്വർണ്ണവിലയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ഇന്ന പവന് 560 രൂപയാണ് കുറഞ്ഞത്. ഇതോടെ സംസ്ഥാനത്ത് ഒരു പവൻ സ്വർണ്ണത്തിന് 93,760 രൂപയാണ് വില. ഒരു ഗ്രാം സ്വർണ്ണത്തിന് 11,720 രൂപയുമായി.
നവംബർ മാസം തുടങ്ങിയത് മുതൽ വിപണിയിൽ സ്വർണ്ണവിലയിൽ വലിയ ഏറ്റക്കുറച്ചിലുകളാണ് ഉണ്ടായിരിക്കുന്നത്. സ്വർണ്ണവിലയിൽ കുറവ് വന്നെങ്കിലും പണിക്കൂലിയും ജിഎസ്ടിയും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഒരു ലക്ഷത്തിന് മുകളിൽ നൽകണം.
















