Homepage Featured Kerala News

ആര്യ രാജേന്ദ്രൻ ഇനി കോഴിക്കോട്ടേക്കോ? രാഷ്ട്രീയപ്രവർത്തന കേന്ദ്രം മാറാൻ താല്പര്യം

തിരുവനന്തപുരം: തിരുവനന്തപുരം മേയർ പദവി ചുമതല അവസാനിച്ചതിനെ തുടർന്ന് ആര്യ രാജേന്ദ്രന്റെ ഭാവി രാഷ്ട്രീയ പ്രവർത്തനം കോഴിക്കോട് കേന്ദ്രീകരിക്കുന്നത് സംബന്ധിച്ച് ചർച്ചകൾ സജീവം. പാർട്ടി അനുമതി ലഭിച്ചാൽ താമസവും പ്രവർത്തനവും കോഴിക്കോട്ടേക്ക് മാറ്റാനുള്ള ആലോചന ഗൗരവമായി പരിഗണിക്കുന്നുണ്ട് എന്നാണ് ലഭിക്കുന്ന വിവരം.

ബാലുശ്ശേരി എംഎൽഎയും ആര്യയുടെ ഭർത്താവുമായ കെ.എം. സച്ചിൻദേവ് കോഴിക്കോടും ആര്യ തിരുവനന്തപുരത്തുമാണ് പ്രവർത്തിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ മേയർ പദവി അവസാനിക്കും, ഇത്തവണ തദ്ദേശതിരഞ്ഞെടുപ്പിൽ മത്സരിക്കാത്തതുമാണ് ഈ നീക്കത്തിന് പ്രധാന കാരണം. സച്ചിൻ എംഎൽഎയായതിനാൽ മണ്ഡലത്തിൽ നിന്ന് മാറിനിൽക്കാൻ കഴിയാത്ത സാഹചര്യവും തീരുമാനം സ്വാധീനിക്കുന്നതായാണ് വിവരം.

ബാലസംഘം സംസ്ഥാന പ്രസിഡന്റായിരിക്കെ 21ാം വയസ്സിൽ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറായി ആര്യ രാജേന്ദ്രൻ ചരിത്രം സൃഷ്ടിച്ചു. മുടവൻമുക്ക് വാർഡിൽ നിന്നായിരുന്നു ആര്യയുടെ വിജയം. യുഡിഎഫ് സ്ഥാനാർത്ഥി ശ്രീകലയെ 2872 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് ആര്യ മേയർ സ്ഥാനത്ത് എത്തിയത്. മേയറായിരിക്കെ പല വിവാദങ്ങളും വിമർശനങ്ങളും നേരിട്ടെങ്കിലും അന്താരാഷ്ട്ര തലത്തിൽ ലഭിച്ച അവാർഡുകൾ ഉയർത്തിക്കാട്ടി സിപിഐഎം അവരെ ശക്തമായി പിന്തുണച്ചിരുന്നു.

Related Posts