ബിഹാർ: ബിഹാർ തെരഞ്ഞെടുപ്പിൽ വൻ വിജയവും മാസി സംസ്ഥാനം പിടിച്ചടക്കി ജെഡിയു-ബിജെപി സഖ്യം. 243 സീറ്റുകളിൽ 203 സീറ്റുകളും എൻഡിഎ നേടി.നിതീഷ് കുമാര്‍ തന്നെ മുഖ്യമന്ത്രിയാകുമെന്ന് ബിജെപി വ്യക്തമാക്കി. എൻഡിഎ 203, മഹാ സഖ്യം 33 സീറ്റുകളുമാണ് നേടിയത്.പിന്നാക്ക മേഖലകളിലുള്‍പ്പടെ എന്‍ഡിഎയാണ് ലീഡ് ചെയ്യുന്നത്. രാഘവ്പുരില്‍ തേജസ്വി ലീഡ് ചെയ്യുമ്പോള്‍ താരാപുരില്‍ ബിജെപി ഉപമുഖ്യമ്ത്രി സാമ്രാട്ട് ചൗധരിയും തേജ് പ്രതാപും പിന്നിലാണ്.
എൻഡിഎ – 203 സീറ്റിൽ ലീഡ്
ഇന്ത്യ സഖ്യം – 33 സീറ്റിൽ ലീഡ്
ജെഎസ്പി – 0 സീറ്റിൽ ലീഡ്
മറ്റുള്ളവർ – 07 സീറ്റിൽ ലീഡ്
66.91 ശതമാനം എന്ന റെക്കോർഡ് പോളിംഗ് നടന്ന ഈ തെരഞ്ഞെടുപ്പിൽ എൻഡിഎക്ക് അനുകൂലമായാണ് എക്സിറ്റ് പോളുകൾ മുഴുവൻ പ്രവചിക്കുന്നത്. 243 അംഗ നിയമസഭയിൽ 122 സീറ്റാണ് ഭൂരിപക്ഷത്തിന് ആവശ്യമായത്. നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എൻഡിഎയ്ക്ക് 130 മുതൽ 167 വരെ സീറ്റുകൾ ലഭിക്കാമെന്നാണ് പൊതുവേയുള്ള പ്രവചനം. ഇന്ത്യ സഖ്യത്തിന് 70 മുതൽ 108 വരെ സീറ്റുകൾ ലഭിക്കുമെന്നാണ് കണക്ക്.
പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടിക്ക് ഈ തെരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റം നടത്താൻ സാധ്യതയില്ലെന്നും എക്സിറ്റ് പോളുകൾ സൂചിപ്പിക്കുന്നു. ഇന്ത്യാ സഖ്യം തന്നെ സർക്കാർ രൂപീകരിക്കും എന്ന ഉറപ്പിലാണ് തേജസ്വി യാദവ്. വോട്ടെണ്ണൽ ദിനത്തിൽ ഒരു തരത്തിലുള്ള ക്രമക്കേടിനും അവസരം നൽകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ടിഡിപിയുടെയും, അധികാരം നിലനിർത്തുന്നതിന് വേണ്ടി സഖ്യമാറ്റത്തിന് പോലും പിന്നോട്ടില്ലെന്ന് പലവട്ടം തെളിയിച്ച നിതേഷ് കുമാർ നയിക്കുന്ന ജെഡിയുവിന്റെയും പിന്തുണയോടെ കേന്ദ്രത്തിൽ ഭരണത്തിലിരിക്കുന്ന ബിജെപിക്ക് ബിഹാറിൽ എൻഡിഎ സഖ്യഭരണം തുടരുന്നത് നിർണായകമാണ്.
അതേസമയം ബിഹാർ തെരഞ്ഞെടുപ്പ് ഫലങ്ങൾ പ്രഖ്യാപിച്ചതിനു പിന്നാലെ ആഹ്ലാദപ്രകടനങ്ങൾ നടത്താൻ അനുവദിക്കില്ലെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്. റോഡുകളിൽ കൂട്ടത്തോടെ ഇറങ്ങി നടത്തുന്ന എല്ലാ ആഘോഷങ്ങളെയും പൂർണ്ണമായി നിരോധിച്ചിട്ടുണ്ട്. പാറ്റ്ന നഗരത്തിൽ ഈ മാസം 16 വരെ നിരോധനാജ്ഞ തുടരുമെന്നും അധികൃതർ അറിയിച്ചു.
















