തിരുവനന്തപുരം: ധിക്കാരി എന്ന് വിളിക്കുന്നത് സ്ത്രീ ആയതുകൊണ്ടാണെന്നും പാർട്ടി തന്ന പദവിയിൽ ഉയർന്നുപ്രവർത്തിച്ചുവെന്നും തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ പറഞ്ഞു. വരാനിരിക്കുന്ന കോര്പ്പറേഷന് തെരഞ്ഞെടുപ്പില്‍ സിപിഎം തന്നെ മത്സരിപ്പിക്കാത്തത് വിവാദങ്ങൾ ഭയന്നല്ലെന്നും മേയര്‍ ആര്യ രാജേന്ദ്രൻ പറഞ്ഞു. പ്രാദേശിക മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സംസാരിക്കുകയായിരുന്നു മേയർ.
ധിക്കാരി എന്ന് വിളിക്കുന്നത് സ്ത്രീ ആയതുകൊണ്ടാണ്. പിൻസീറ്റ് ഡ്രൈവിംഗ് ആരോപണം സ്ത്രീകളെ അംഗീകരിക്കാത്തവരുടേതാണെന്നും ആര്യ രാജേന്ദ്രൻ അഭിപ്രായപ്പെട്ടു. മത്സരിക്കേണ്ട എന്ന് തീരുമാനിക്കാൻ പാർട്ടിക്ക് അവകാശമുണ്ടെന്നും ആര്യ രാജേന്ദ്രൻ പറഞ്ഞു. ഒരാൾക്ക് മാത്രം എപ്പോഴും അവസരം കിട്ടിയാൽ പോരെന്നും പാർട്ടി തന്ന പദവിയിൽ ഉയർന്നുപ്രവർത്തിച്ചു എന്നാണ് വിശ്വാസംമെന്നും ആര്യ പറയുന്നു. സ്ഥാനമാനങ്ങൾ ആഗ്രഹിച്ചല്ല താൻ രാഷ്ട്രീയ പ്രവർത്തനം നടത്തുന്നതെന്നും, പാർട്ടി ഏൽപ്പിക്കുന്ന ഏത് ചുമതലയും നിർവഹിക്കുമെന്നും ആര്യാ രാജേന്ദ്രൻ വ്യക്തമാക്കുന്നു.
അതേസമയം ഇത്തവണ മല്‍സരിച്ച് ജയിച്ചാലും ഡെപ്യൂട്ടി മേയറാകാനെ ആര്യയ്ക്ക് സാധിക്കൂവെന്നും. അതാണ് മല്‍സരിപ്പിക്കാത്തതിന് കാരണമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു. ആര്യയെ ലോക്സഭ, നിയമസഭ പോലുള്ള ഉയര്‍ന്ന സ്ഥലത്തേക്ക് പരിഗണിക്കുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി പറയുന്നു.
തിരുവനന്തപുരത്തെ മുടവൻമുകൾ വാർഡിൽ നിന്ന് മത്സരിച്ച് തന്റെ 21-ാം വയസ്സിൽ കോർപ്പറേഷനിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും മേയറായി നിയമിക്കപ്പെടുകയും ചെയ്തപ്പോൾ ആര്യാ രാജേന്ദ്രൻ രാജ്യത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ മേയറായിരുന്നു. യുഡിഎഫ് സ്ഥാനാർത്ഥി ശ്രീകലയെ 2872 വോട്ടുകൾക്ക് പരാജയപ്പെടുത്തിയായിരുന്നു വാർഡിൽ ആര്യ തെരഞ്ഞെടുക്കപ്പെട്ടത്.
2024 മുതൽ സിപിഐഎമ്മിന്റെ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ അംഗമാണ് ആര്യ രാജേന്ദ്രൻ
















