Homepage Featured Kerala News

ശബരിമല സ്വർണ്ണക്കൊള്ള: മുൻ പ്രസിഡൻറ് എ പത്മകുമാറിനെ എസ്ഐടി ഇന്ന് ചോദ്യം ചെയ്യും

തിരുവനന്തപുരം: ശബരിമല സ്വർണക്കവർച്ച കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡൻറ് എ. പത്മകുമാറിനെ ഇന്ന് എസ്ഐടി ചോദ്യം ചെയ്യും. ഇതിനായി പത്മകുമാറിന്റെ സെക്രട്ടറി അടക്കമുള്ളവരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. കേസിലെ പ്രതിയായ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ്. ജയശ്രീയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ പത്തനംതിട്ട ജില്ലാ കോടതി ഇന്ന് വിധി പറയും. ഉച്ചയ്ക്ക് ശേഷമാണ് കോടതി വിഷയം പരിഗണിക്കുക. ഹർജിയിൽ ചൊവ്വാഴ്ച വാദം പൂർത്തിയായിരുന്നു. തനിക്കെതിരായ ആരോപണങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിടുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് എസ്. ജയശ്രീ ജാമ്യാപേക്ഷ സമർപ്പിച്ചത്. സമാനമായ അപേക്ഷ നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു.

Related Posts