Kerala Lead News News

അരൂർ ഉയരപാതയിലെ അപകടം; രാജേഷിന്റെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് സുഹ‍ൃത്ത്

അരൂർ: അരൂർ–തുറവൂർ ഉയരപ്പാത നിർമ്മാണത്തിനിടെ പിക്കപ്പ് വാനിന് മുകളിലേക്ക് ഗർഡർ വീണ് ഡ്രൈവർ മരിച്ച സംഭവത്തിൽ രാജേഷിന്റെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് സുഹ‍ൃത്ത്.സുഹൃത്തായ രാജേഷാണ് കുടുംബം മൃതദേഹം ഏറ്റെടുക്കില്ല എന്ന പറഞ്ഞത്.

സംഭവത്തിൽ ഒരു തീരുമാനം ആകണമെന്നും നാളെ മറ്റൊരാൾക്ക് ഈ ഗതി ഉണ്ടാവരുതെന്നും അദ്ദേഹം പ്രതികരിച്ചു. മാത്രമല്ല നഷ്ടപരിഹാരത്തിന്റെ കാര്യത്തിലും കുടുംബത്തിന് ഉറപ്പ് നൽകണമെന്നും കൂട്ടിചേർത്തു. രാജേഷിന്റെ വീട്ടിൽ മാതാപിതാക്കളും ഭാര്യയും രണ്ടു കുട്ടികളും ഉണ്ടെന്നും ഇളയ കുട്ടി ജന്മനാ ഡയബറ്റിക് ആണ് അതിനാൽ ചികിത്സക്ക് തന്നെ വലിയ തുക വേണമെന്നും അദ്ദേഹം പറഞ്ഞു. കുടുംബത്തിന്റെ ഏക ആശ്രയം രാജേഷ് ആയിരുന്നു എന്നും സുഹൃത്തായ രാജേഷ് പറഞ്ഞു. അപകടം നടന്ന് ഇത്ര സമയമായിട്ടും സർക്കാരിൽ നിന്ന് ഒരാളും ബന്ധപ്പെട്ടിട്ടില്ലെന്നും കുടുമബം പറഞ്ഞുരാജേഷിന്റെ ഭാര്യയാണ് ശൈലജ. മൂത്ത മകനായ ജിഷ്ണു രാജ്‌ ആണ് ഡിഗ്രി വിദ്യാർത്ഥിയാണ്. ഇളയകുട്ടി കൃഷ്ണ വേണി പ്ലസ് വണിന് പഠിക്കുകയാണ്.

വ്യാഴാഴ്ച പുലർച്ചെ 2.30ഓടെയായിരുന്നു അപകടം. ഗർഡർ സ്ഥാപിക്കുന്നതിനിടെ ജാക്കി തെന്നിമാറി രണ്ട് ഗർഡറുകൾ നിലംപതിച്ചു. അതിൽ ഒന്ന് ഓടിക്കൊണ്ടിരുന്ന പിക്കപ്പ് വാനിന് മുകളിലേക്കാണ് വീണത്. വാനിലെ ഡ്രൈവറായ രാജേഷാണ് അതിനടിയിൽപെട്ട് മരണപ്പെട്ടത്.

മണിക്കൂറുകളോളം നീണ്ട രക്ഷാപ്രവർത്തനത്തിനുശേഷമാണ് ഗർഡർ മാറ്റി മൃതദേഹം പുറത്തെടുത്തത്.അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം നിയന്ത്രിച്ചിരിക്കുകയാണ്. എറണാകുളത്തേക്ക് പോകുന്ന വാഹനങ്ങൾ ചേർത്തല എക്സറെ ജങ്ഷനിൽ നിന്ന് വഴിമാറി പോകണം. ആലപ്പുഴ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ അരൂക്കുറ്റി വഴിയിലൂടെ തിരിഞ്ഞുപോകണം..

Related Posts