Homepage Featured News World

പാക്കിസ്ഥാനിലും സ്ഫോടനം; ഇസ്ലാമാബാദ് ജില്ലാ കോടതി ​ഗേറ്റിനു സമീപം കാർ പൊട്ടിത്തെറിച്ചു, 12 മരണം

ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ഇസ്ലാമാബാദ് ജില്ലാ കോടതിക്കു സമീപം സ്ഫോടനം. 12 പേർ മരിച്ചു. 20-ലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരിലേറെയും അഭിഭാഷകരെന്നാണ് വിവരം.

തെക്കൻ വസീറിസ്താനിലെ വാനയിൽ തെഹ്രീകെ താലിബാൻ പാകിസ്താൻ (ടിടിപി) നടത്തിയ ആക്രമണത്തിന് പിന്നാലെ ഇന്ന് പാക് സുരക്ഷാ സേന തിരിച്ചടിച്ചിരുന്നു. പാക് തിരിച്ചടിയിൽ രണ്ട് ടിടിപി ഭീകരവാദികൾ കൊല്ലപ്പെട്ടിരുന്നു. തിരിച്ചടിക്കു ശേഷം മണിക്കൂറുകൾ പിന്നിടും മുമ്പാണ് പാക്കിസ്ഥാനിൽ 12 പേർ കൊല്ലപ്പെട്ട സ്ഫോടനമുണ്ടായത്.

ഉച്ചയ്ക്ക് 12.30 ഓടെ ഇസ്ലാമാബാദ് ജില്ലാക്കോടതിയുടെ പ്രവേശനകവാടത്തിനു സമീപം പാർക്ക് ചെയ്ത കാർ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങൾ പറയുന്നു. പ്രവൃത്തി ദിവസമായതുകൊണ്ട് തന്നെ കോടതി പരിസരത്ത് നിരവധി അഭിഭാഷകരും ഉണ്ടായിരുന്നു. ചാവേറാക്രമണമാണോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല.

Related Posts