Career Homepage Featured Job Listing

പൊതുമേഖലാ റിക്രൂട്മെന്റ് ബോർഡ് വിജ്ഞാപനം; 21 തസ്തികകളിലായി 35 ഒഴിവ്

സംസ്ഥാനത്തെ വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിലെ 21 തസ്തികകളിലേക്ക് പൊതുമേഖലാ റിക്രൂട്മെന്റ് ബോർഡ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. അപേക്ഷ കേരള പബ്ലിക് എന്റർപ്രൈസസ് (സിലക്‌ഷൻ ആൻഡ് റിക്രൂട്മെന്റ്) ബോർഡ് വെബ്സൈറ്റിൽ.

ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ്, മിനറൽസ് ആൻഡ് മെറ്റൽസ്, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഒൻട്രപ്രനർഷിപ് ഡവലപ്മെന്റ്, കെഇഎൽ ഇലക്ട്രിക്കൽ മെഷീൻസ് ലിമിറ്റഡ്, കേരള ഓട്ടമൊബീൽസ്, ഹാൻഡിക്രാഫ്റ്റ്സ് ഡവലപ്മെന്റ് കോർപറേഷൻ, സിഡ്കോ എന്നീ സ്ഥാപനങ്ങളിലെ 35 ഒഴിവിലേക്കാണു തിരഞ്ഞെടുപ്പ്.

(www.kpesrb.kerala.gov.in) എന്ന ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി: നവംബർ 26.

*ഒഴിവുകൾ ഇങ്ങനെ

ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ്

മൈക്രോബയോളജിസ്റ്റ് (1), കമ്പനി സെക്രട്ടറി (1)

മിനറൽസ് ആൻഡ് മെറ്റൽസ്

സിവിൽ എൻജിനീയർ (1), മൈൻസ് ഫോർമാൻ–എൻസിഎ ഈഴവ/തിയ്യ/ബില്ലവ (1)

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഒൻട്രപ്രനർഷിപ് ഡവലപ്മെന്റ്

അസിസ്റ്റന്റ് മാനേജർ (2), ജൂനിയർ മാനേജർ (3)

കെഇഎൽ ഇലക്ട്രിക്കൽ മെഷീൻസ് ലിമിറ്റഡ്

മാർക്കറ്റിങ് എക്സിക്യൂട്ടീവ് (1), മെക്കാനിക്കൽ എൻജിനീയർ (1), ഫിനാൻസ് മാനേജർ (1)

കേരള ഓട്ടമൊബീൽസ്

അസിസ്റ്റന്റ് മാനേജർ അക്കൗണ്ട്സ് (1), അസിസ്റ്റന്റ് മാനേജർ മാർക്കറ്റിങ് (1), അസിസ്റ്റന്റ് മാനേജർ പർച്ചേസ് (1), അസിസ്റ്റന്റ് മാനേജർ പ്രൊഡക്‌ഷൻ (1), എൻജിനീയർ പ്രൊഡക്‌ഷൻ–ഇലക്ട്രിക്കൽ (1), ജൂനിയർ എൻജിനീയർ–മെഷീൻ ഷോപ്പ് (1), ട്രേഡ്സ്മാൻ–മെയിന്റനൻസ് ഇലക്ട്രിഷ്യൻ (2), ട്രേഡ്സ്മാൻ–പ്രൊഡക്‌ഷൻ ഓട്ടോ ഇലക്ട്രിഷ്യൻ (1), ട്രേഡ്സ്മാൻ–പെയിന്റർ (2)

ഹാൻഡിക്രാഫ്റ്റ്സ് ഡവലപ്മെന്റ് കോർപറേഷൻ

സെയിൽസ് അസിസ്റ്റന്റ്– ഔട്ട്സൈഡ് കേരള (8), സിഡ്കോ : സിഎൻസി ഓപ്പറേറ്റർ (3), സിഎൻസി പ്രോഗ്രാമർ (1)

Related Posts