ദക്ഷിണാഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തിനു നവംബര്‍ 14 വെള്ളിയാഴ്ച തുടക്കമാകും. രണ്ട് ടെസ്റ്റ്, മൂന്ന് ഏകദിനം, അഞ്ച് ട്വന്റി 20 മത്സരങ്ങള്‍ എന്നിങ്ങനെയാണ് പരമ്പരയിലുള്ളത്.
നിലവിലെ ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ജേതാക്കളായ ദക്ഷിണാഫ്രിക്ക ഇന്ത്യക്ക് കടുത്ത എതിരാളികള്‍ ആണ്. നവംബര്‍ 14 മുതല്‍ കൊല്‍ക്കത്തയിലെ ഈഡന് ഗാര്‍ഡന്‍സിലാണ് ആദ്യ ടെസ്റ്റ് നടക്കുക. ഇന്ത്യന്‍ സമയം രാവിലെ 9.30 മത്സരം ആരംഭിക്കും. രണ്ടാം ടെസ്റ്റ് നവംബര്‍ 22 മുതല്‍ ഗുവാഹത്തിയില്‍ നടക്കും. ഇന്ത്യന്‍ സമയം രാവിലെ ഒന്‍പത് മുതലാകും രണ്ടാം ടെസ്റ്റ്.
മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്കു നവംബര്‍ 30 നു തുടക്കമാകും. റാഞ്ചിയിലെ ജെ.എസ്.സി.എ സ്റ്റേഡിയം ആതിഥേയത്വം വഹിക്കും. രണ്ടാം ഏകദിനം ഡിസംബര്‍ മൂന്നിന് റായ്പൂരില്‍. മൂന്നാം ഏകദിനം ഡിസംബര്‍ ആറിനു വിശാഖപട്ടണത്ത് നടക്കും. ഏകദിന മത്സരങ്ങള്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്കു 1.30 മുതലാണ്.
ട്വന്റി 20 പരമ്പര
ഒന്നാം ട്വന്റി 20 – ഡിസംബര്‍ ഒന്‍പത് – കട്ടക്
രണ്ടാം ട്വന്റി 20 – ഡിസംബര്‍ 11 – മുല്ലന്‍പൂര്‍
മൂന്നാം ട്വന്റി 20 – ഡിസംബര്‍ 14 – ധരംശാല
നാലാം ട്വന്റി 20 – ഡിസംബര്‍ 17 – ലഖ്നൗ
അഞ്ചാം ട്വന്റി 20 – ഡിസംബര്‍ 19 – അഹമ്മദബാദ്
ട്വന്റി 20 മത്സരങ്ങള്‍ ഇന്ത്യന്‍ സമയം രാത്രി ഏഴ് മുതലാണ്. സ്റ്റാര്‍ സ്പോര്‍ട്സിലും ജിയോ ഹോട്ട് സ്റ്റാറിലും മത്സരങ്ങള്‍ തത്സമയം കാണാം. ഏകദിന പരമ്പരയില്‍ വെറ്ററന്‍ താരങ്ങളായ വിരാട് കോലിയും രോഹിത് ശര്‍മയും കളിക്കുമെന്ന പ്രത്യേകതയുമുണ്ട്.
















