Homepage Featured Kerala News

സ്വർണ്ണവില ഇനി താഴേക്കോ?; വില 90,000ത്തിന് താഴെയെത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. തിങ്കളാഴ്ച പവന് 120 രൂപ വർദ്ധിച്ച് 90320 രൂപയായിരുന്നു. ഇന്ന് സ്വർണവില 90,000 ത്തിന് താഴെയെത്തിയിരിക്കുകയാണ്. പവന് 520 രൂപ കുറഞ്ഞതോടെ ഇന്ന് സംസ്ഥാനത്ത് ഇന്ന് ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 89,800 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 65 രൂപ കുറഞ്ഞ് 11,225 രൂപയും ആയിട്ടുണ്ട്.

സ്വർണ്ണവിലയിലെ ഈ കുറവ് സാധാരണക്കാർക്ക് ആശ്വാസമാണെന്ന് കരുതുമ്പോഴും പണിക്കൂലിയും ജിഎസ്ടിയും ഹാൾമാർക്കിങ് ചാർജും ചേർക്കുമ്പോൾ ഒരു പവൻ സ്വർണ്ണത്തിന് ഒരുലക്ഷത്തിന് മുകളിൽ നൽകണം.

Related Posts