Cinema Entertainment Homepage Featured

മമ്മൂട്ടിയും സംസ്ഥാന അവാര്‍ഡുകളും

രിക്കല്‍ കൂടി മമ്മൂട്ടിയെ തേടി മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം എത്തിയിരിക്കുന്നു. 2024 ലെ മികച്ച പ്രകടനങ്ങളില്‍ രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ‘ഭ്രമയുഗ’മാണ് മമ്മൂട്ടിയെ അവാര്‍ഡിനു അര്‍ഹനാക്കിയിരിക്കുന്നത്. 2022 ലെ സംസ്ഥാന പുരസ്‌കാരത്തിലും ‘നന്‍പകല്‍ നേരത്ത് മയക്ക’ത്തിലൂടെ മമ്മൂട്ടി മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

പത്താം തവണയാണ് മമ്മൂട്ടിയെ തേടി കേരള സംസ്ഥാന പുരസ്‌കാരം എത്തുന്നത്. അതില്‍ ഏഴ് തവണയും മികച്ച നടനുള്ള പുരസ്‌കാരത്തിനാണ് അര്‍ഹനായത്. 2023 ല്‍ ‘കാതല്‍’ എന്ന ചിത്രത്തിലൂടെ മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരം ‘മമ്മൂട്ടി കമ്പനി’യെ തേടിയെത്തിയിരുന്നു. ഇത് ഒഴിച്ചു നിര്‍ത്തിയാല്‍ മമ്മൂട്ടിക്ക് കിട്ടിയ ബാക്കി ഒന്‍പത് സംസ്ഥാന പുരസ്‌കാരങ്ങളും അഭിനയത്തിനു മാത്രമായാണ്.

മമ്മൂട്ടിയും സംസ്ഥാന പുരസ്‌കാരങ്ങളും (വര്‍ഷം, സിനിമ, പുരസ്‌കാരം എന്നീ ക്രമത്തില്‍)

1981 – അഹിംസ – മികച്ച സഹനടന്‍

1984 – അടിയൊഴുക്കുകള്‍ – മികച്ച നടന്‍

1985 – യാത്ര, നിറക്കൂട്ട് – പ്രത്യേക പുരസ്‌കാരം

1989 – ഒരു വടക്കന്‍ വീരഗാഥ, മൃഗയ, മഹായാനം – മികച്ച നടന്‍

1993 – വിധേയന്‍, പൊന്തന്‍മാട, വാത്സല്യം – മികച്ച നടന്‍

2004 – കാഴ്ച – മികച്ച നടന്‍

2009 – പാലേരിമാണിക്യം – മികച്ച നടന്‍

2022 – നന്‍പകല്‍ നേരത്ത് മയക്കം – മികച്ച നടന്‍

2023 – കാതല്‍ – നിര്‍മാതാവ് (മികച്ച സിനിമ)

2024 – ഭ്രമയുഗം – മികച്ച നടന്‍

ഏറ്റവും കൂടുതല്‍ സംസ്ഥാന പുരസ്‌കാരങ്ങള്‍ക്കു അര്‍ഹന്‍ മമ്മൂട്ടിയാണ്. അതില്‍ തന്നെ ഏറ്റവും കൂടുതല്‍ തവണ മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ച നടനും മമ്മൂട്ടി തന്നെ. മോഹന്‍ലാലിനെ മറികടന്നാണ് മമ്മൂട്ടി ഈ നേട്ടം സ്വന്തമാക്കിയത്. മോഹന്‍ലാല്‍ ആറ് തവണയാണ് മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം നേടിയിരിക്കുന്നത്. നാല് വീതം സംസ്ഥാന പുരസ്‌കാരങ്ങളുമായി മുരളിയും ഭരത് ഗോപിയും പിന്നിലുണ്ട്. കഴിഞ്ഞ മൂന്ന് വര്‍ഷവും മമ്മൂട്ടി മികച്ച നടനുള്ള പോരാട്ടത്തില്‍ അന്തിമ പട്ടികയില്‍ ഉണ്ട്. അതില്‍ രണ്ട് തവണയും മികച്ച നയനായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

Related Posts