Homepage Featured Kerala News

കോർപ്പറേഷനിൽ മത്സരിപ്പിക്കുന്നതിൽ സന്തോഷം; താന്‍ ഒരു പാര്‍ട്ടിക്കാരനാണ്, പാര്‍ട്ടി പറയുന്നത് ചെയ്യുമെന്ന് ശബരീനാഥൻ

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ഉത്തരവാദിത്തം കോണ്‍ഗ്രസ് തന്നെ ഏല്‍പ്പിച്ചത് സന്തോഷത്തോടെ കാണുന്നുവെന്ന് കെഎസ് ശബരീനാഥൻ. താൻ പാർട്ടിക്കാരനാണെന്നും പാർട്ടി പറയുന്നത് ചെയ്യുമെന്നും ശബരീനാഥൻ പറഞ്ഞു.

ഒന്നാമത് എത്തുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. താന്‍ പാര്‍ട്ടിക്കാരനാണന്നും പാര്‍ട്ടി നല്‍കുന്ന ഏത് ചുമതലയും ഏറ്റെടുക്കുമെന്നും ശബരീനാഥൻ പറയുന്നു. തിരുവനന്തപുരത്തെ കവടിയാറില്‍ നിന്നാണ് ശബരീനാഥൻ മത്സരിക്കുകയെന്നാണ് അദ്ദേഹം മത്സരിക്കുക. ബിജെപി-സിപിഎം പോരാട്ടമായി ചുരുങ്ങാതിരിക്കാനുള്ള തീവ്രശ്രമത്തിലാണ് കോൺ​ഗ്രസ്. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ നിലവിൽ പത്ത് അംഗങ്ങൾ മാത്രമാണ് യുഡിഎഫിനുള്ളത്.

താൻ പഞ്ച് ഡയലോഗ് അടിക്കുന്ന ആളോ, വിസ്ഫോടനം നടത്തുന്ന ആളോ അല്ലെന്നും ഉള്ളിന്റെ ഉളളില്‍ ഞാനൊരു പാര്‍ട്ടിക്കാരനാണെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി പറയുന്നത് ചെയ്യുകയെന്നതാണ് തന്റെ ഉത്തരവാദിത്തം. രണ്ടുതവണ എംഎല്‍എയായി, ഒരു തവണ പരാജയപ്പെട്ടു. അതിനുശേഷം കോണ്‍ഗ്രസിന്റെ വൈസ് പ്രസിഡന്റായെന്നും കെപിസിസി ജനറല്‍ സെക്രട്ടറിയായെന്നും ശബരീനാഥൻ ഓർമിപ്പിച്ചു. കോണ്‍ഗ്രസിന്റെ ആദ്യ സ്ഥാനാർഥി പട്ടിക നാളെ തിങ്കളാഴ്ച പുറത്തിറക്കാനിരിക്കെയാണ് ശബരീനാഥന്റെ പ്രതികരണം.

Related Posts