Homepage Featured Kerala News

പ്രതിഷേധം ഫലം കണ്ടു; കാർഷിക സർവ്വകലാശാലയിൽ ഫീസ് കുറയ്ക്കാൻ തീരുമാനം

തിരുവനന്തപുരം: കാർഷിക സർവ്വകലാശാലയിൽ ഫീസ് കൂട്ടിയത് സംബന്ധിച്ച പ്രതിഷേധങ്ങൾ ഫലം കണ്ടു. കാർഷിക സർവ്വകലാശാലയിൽ ഫീസ് കുറയ്ക്കാൻ തീരുമാനമായി. യുജി കോഴ്സുകൾക്ക് 50 ശതമാനവും പിജി കോഴ്സുകൾക്ക് 40 ശതമാനവും ഫീസ് കുറയ്ക്കാനാണ് ഇപ്പോൾ ധാരണയായിരിക്കുന്നത്. ഉയർന്ന ഫീസിനെതിരെ എസ്എഫ്ഐ ഉൾപ്പടെയുള്ള സംഘടനകൾ വൻ പ്രതിഷേധം നടത്തിയിരുന്നു.

കൂടാതെ, അർജുൻ എന്ന വിദ്യാർത്ഥി കോളേജിന് മുന്നിൽ നിന്നും ഒരു വീഡിയോ പങ്കുവെച്ചത് വലിയ ചർച്ചയുമായിരുന്നു. അമിതമായ ഫീസ് താങ്ങാൻ കഴിയുന്നില്ല, സ്വകാര്യ കോളേജിനേക്കാൽ വലിയ ഫീസ് വരുന്നതിനാൽ പഠനം നിർത്തുകയാണ് തുടങ്ങിയ കാര്യങ്ങളാണ് അർജുൻ വീഡിയോയിൽ പറഞ്ഞിരുന്നത്. ഇതിന് പിന്നാലെയായിരുന്നു പ്രതിഷേധം വന്നത്. കൃഷി മന്ത്രി ഇന്ന് സർവ്വകലാശാല അധികൃതരുമായി ചേർന്ന് ഉന്നതതല യോ​ഗം വിളിച്ചുകൂട്ടിയിരുന്നു. ഈ യോ​ഗത്തിലാണ് ഫീസ് കുറയ്ക്കുന്നത് സംബന്ധിച്ച തീരുമാനം ഉണ്ടായത്.

Related Posts