Homepage Featured Kerala News

സീ പ്ലെയിൻ പദ്ധതിക്ക് അനുമതി; 48 റൂട്ടുകൾ കേരളത്തിന് ലഭിച്ചുവെന്ന് മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: കേരളത്തിൽ സീ പ്ലെയിൻ പദ്ധതിക്ക് ഏവിയേഷൻ വകുപ്പിന്റെ അനുമതി ലഭിച്ചു. ഏവിയേഷൻ വകുപ്പിൽ നിന്നും 48 സീ പ്ലെയിൻ റൂട്ടുകളാണ് കേരളത്തിനായി അനുവദിച്ചിരിക്കുന്നത്. പദ്ധതി ആരംഭിക്കുന്നതിനായി തുടർച്ചയായ ഇടപെടൽ നടത്തിയടിനെ തുടർന്നാണ് അനുമതി ലഭിച്ചിരിക്കുന്നത്. അനുമതി ലഭിച്ച വിവരം ടൂറിസം, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അറിയിച്ചത്.

ഇന്ത്യ വൺ എയർ,സ്പൈസ്ജെറ്റ്,MEHAIR, PHL എന്നീ എയർലൈൻസിനാണ് നിലവിൽ റൂട്ടുകൾ അനുവദിച്ചിട്ടുള്ളത്. പദ്ധതി അനുവദിക്കുന്നതിന്റെ ഭാ​ഗമായി കൊച്ചിയിൽ നിന്നും ഇടുക്കി ജില്ലയിലെ മാട്ടുപ്പെട്ടിയിലേക്ക് സീ പ്ലെയിൻ പരീക്ഷണ പറക്കലും നടത്തിയിരുന്നു. അത് വളരെ ആവേശത്തോടെയാണ് സമൂഹം ഏറ്റെടുത്തത്.

സീ പ്ലെയിൻ പദ്ധതി ആരംഭിക്കുന്നതിൻ്റെ ഭാഗമായി അടിസ്ഥാന സൗകര്യം ഒരുക്കുവാനുള്ള പദ്ധതിയും തയ്യാറാക്കുന്നുണ്ട്. ഇതിൻ്റെ തുടർനടപടികളും പുരോഗമിക്കുകയാണ്. സീ പ്ലെയിൻ പദ്ധതിക്കായി എൽഡിഎഫ് സർക്കാർ ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്.
ഡാമുകളിലുടെയുള്ള സീപ്ലൈൻ പദ്ധതി ഭാവി കേരളത്തിൽ യാഥാർത്ഥ്യമാക്കാൻ എല്ലാവരെയും യോജിപ്പിച്ച് മുന്നോട്ട് പോകും.

Related Posts