Cricket Sports

ആദ്യ രണ്ട് കളിയില്‍ സഞ്ജു ഉറപ്പിച്ചു, നിരാശപ്പെടുത്തിയാല്‍ ജിതേഷിനു അവസരം; ഇന്ത്യ-ഓസ്‌ട്രേലിയ ടി20 പരമ്പര ഇന്നുമുതല്‍

ന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ട്വന്റി 20 പരമ്പരയ്ക്കു ഇന്നു തുടക്കം. ഏകദിന പരമ്പരയിലെ 2-1 തോല്‍വിക്കു പകരംവീട്ടാന്‍ ഇന്ത്യ ഇറങ്ങുമ്പോള്‍ മലയാളി താരം സഞ്ജു സാംസണ്‍ പ്ലേയിങ് ഇലവനില്‍ ഉണ്ടാകും.

ഏഷ്യ കപ്പിലെ പോലെ സഞ്ജുവിനെ ഫിനിഷര്‍ റോളിലായിരിക്കും കളിപ്പിക്കുക. ശുഭ്മാന്‍ ഗില്ലും അഭിഷേക് ശര്‍മയും ഓപ്പണര്‍മാരായി തുടരുന്നതിനാല്‍ ടോപ് ഓര്‍ഡറില്‍ സഞ്ജുവിനു അവസരം ലഭിക്കില്ല. സഞ്ജു തന്നെയായിരിക്കും വിക്കറ്റ് കീപ്പര്‍.

ആദ്യ രണ്ട് കളികളില്‍ സഞ്ജു നിരാശപ്പെടുത്തിയാല്‍ മാത്രമേ പ്ലേയിങ് ഇലവനില്‍ നിന്ന് നീക്കുന്നതിനെ കുറിച്ച് ടീം മാനേജ്‌മെന്റ് ആലോചിക്കൂ. അങ്ങനെ വന്നാല്‍ സഞ്ജുവിനു പകരക്കാരനായി ജിതേഷ് ശര്‍മ പ്ലേയിങ് ഇലവനില്‍ എത്തും.

സാധ്യത ഇലവന്‍: ശുഭ്മാന്‍ ഗില്‍, അഭിഷേക് ശര്‍മ, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, സഞ്ജു സാംസണ്‍, ശിവം ദുബെ, അക്സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, ഹര്‍ഷിത് റാണ, ജസ്പ്രിത് ബുംറ, അര്‍ഷ്ദീപ് സിങ് / കുല്‍ദീപ് യാദവ്

ഓവലിലെ കാന്‍ബെറയില്‍ ആണ് ഇന്ത്യ-ഓസ്‌ട്രേലിയ ഒന്നാം ടി20 മത്സരം. ഇന്ത്യന്‍ സമയം ഉച്ചയ്ക്കു 1.45 മുതലാണ് മത്സരം. സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ് വര്‍ക്കിലും ജിയോ ഹോട്ട് സ്റ്റാറിലും മത്സരങ്ങള്‍ തത്സമയം കാണാം. ടി20 ഫോര്‍മാറ്റില്‍ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ 20 ജയം ഇന്ത്യക്കൊപ്പവും 11 കളികളില്‍ ഓസ്‌ട്രേലിയയ്ക്കുമായിരുന്നു ജയം.

Related Posts