സിഡ്നി: ഏകദിന പരമ്പരയിലെ ആദ്യ രണ്ട് പരാജയങ്ങൾക്ക് ശേഷം ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് ആശ്വാസ ജയം. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഒസിസ് മുന്നോട്ടുവെച്ച 237 റൺസ് എന്ന ലക്ഷ്യം ഇന്ത്യ 38.1 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ മറി കടന്നു. കോലി-രോഹിത് കൂട്ടുകെട്ടാണ് ഇന്ത്യക്ക് കളിയിൽ അനായാസ വിജയം നേടിക്കൊടുത്തത്.
രോഹിത് സെഞ്ചുറിയും (121) വിരാട് (74) അര്‍ദ്ധ സെഞ്ചുറിയും നേടി. ആദ്യ രണ്ട് മത്സരങ്ങളില്‍ പൂജ്യത്തിന് പുറത്തായ കോലിക്ക് ഫോം കണ്ടെത്താനായത് ആശ്വാസമാണ്. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെ വിക്കറ്റ് മാത്രമാണ് ഇന്ത്യക്ക് നഷ്ടമായത്. റൺസുമായായി ജോഷ് ഹേസല്‍വുഡിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ അലക്സ് കാരിക്ക് ക്യാച്ച് നല്‍കിയായിരുന്നു ഗില്ലിന്റെ മടക്കം.
നേരത്തേ 46.4 ഓവറില്‍ 236 റണ്‍സിനായിരുന്നു ഓസീസ് പുറത്തായത്. അര്‍ധ സെഞ്ചുറി നേടിയ മാറ്റ് റെന്‍ഷായുടെയും (58പന്തില്‍ 56) ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷിന്റെയും (41) ഇന്നിങ്‌സുകളാണ് ഓസീസിനെ തുണച്ചത്. ഓപ്പണിങ്ങായി ഇറങ്ങിയ ട്രാവിസ് ഹെഡും മിച്ചല്‍ മാര്‍ഷും ചേർന്ന കൂട്ടുകെട്ട് 61 റൺസ് പടുത്തുയർത്തിയിരുന്നു. പത്താം ഓവറിൽ 25 പന്തുകളിൽ നിന്നും 29 റൺസ് നേടി ട്രാവിസ് ഹെഡിന്റെ വിക്കറ്റാണ് ഓസ്ട്രേലിയക്ക് ആദ്യം നഷ്ടമായത്. മുഹമ്മദ് സിറാജെറിഞ്ഞ പന്തില്‍ പ്രസിദ്ധ് കൃഷ്ണയ്ക്ക് ക്യാച്ച് നല്‍കിയായിരുന്നു ഹെഡിന്റെ മടക്കം.
പിന്നാലെ 50 പന്തിൽ 41 റൺസുമായി മിച്ചൽ മാർഷും പുറത്തായി. 41 പന്തില്‍ 30 റണ്‍സെടുത്ത മാത്യു ഷോര്‍ട്ടിനെ കോലിയുടെ കൈകളിലെത്തിച്ച് വാഷിങ്ടണ്‍ സുന്ദറും അലക്സ് കാരിയെ (37 പന്തില്‍ 24) ശ്രേയസ് അയ്യരുടെ കൈകളിലേക്ക് നൽകി ഹർഷിത് റാണയും ഇന്ത്യയുടെ വിക്കറ്റ് വേട്ടയിൽ ഭാഗമായി. തുടർന്ന് മിച്ചല്‍ ഓവന്‍ (1), മിച്ചല്‍ സ്റ്റാര്‍ക്ക് (2), നാഥന്‍ എലിസ് (22), ജോഷ് ഹേസല്‍വുഡ് (0), കൂപ്പര്‍ കനോലി (23) എന്നിവരുടെ വിക്കറ്റും ഓസ്ട്രേലിയക്ക് നഷ്ടമായി.
ഇന്ത്യക്ക് വേണ്ടി ഹര്‍ഷിത് റാണയും വാഷിങ്ടണ്‍ സുന്ദറും നാലും രണ്ടും വിക്കറ്റുകളും കുല്‍ദീപ് യാദവ്, അക്ഷര്‍ പട്ടേല്‍, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
















