Homepage Featured India News

ബീഹാറിലെ മുന്നണി പോരിനെ മറികടക്കാൻ നീക്കവുമായി ​ഗെഹ്ലോട്ട്; ലാലു പ്രസാദ് യാദവുമായി കൂടിക്കാഴ്ച നടത്തി

പാട്ന: ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിന് മഹാഗഠ്ബന്ധനത്തിനുള്ളിൽ സീറ്റു തർക്കം രൂക്ഷമാകവെ മുതിർന്ന കോൺഗ്രസ് നേതാവ് അശോക് ഗഹ്ലോട്ട് ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിനെ സന്ദർശിച്ചു. ഇന്ത്യ സംഖ്യത്തിന്റെ ആവശ്യകതയും ബീഹാറിലെ വിജയവും ലക്ഷ്യമാക്കിയാണ് കൂടിക്കാഴ്ച. മുഖ്യമന്ത്രി കസേര മകൻ തേജസ്വി യാദവിന് നൽകണമെന്ന ആർജെഡിയുടെ ആവശ്യവും ലുലുവുമായുള്ള കൂടിക്കാഴ്ചയിൽ ചർച്ചയായതായിട്ടാണ് സൂചന.

നമ്മുടെ വിജയമില്ലെങ്കിൽ ദേശീയ രാഷ്ട്രീയത്തിന് അതിന്റെ പ്രതിഫലനം ഉണ്ടാകുമെന്നും , ബിഹാറിൽ വിജയം നേടേണ്ടത് ഞങ്ങൾക്ക് അത്യാവശ്യമാണെന്നും ​ഗെഹ്ലോട്ട് മാധ്യമങ്ങളോട് പ്രതികരിച്ചു. ബിഹാർ ജനതക്ക് വിവേചനവും സാമ്പത്തിക തിരിച്ചടിയും സമ്മാനിച്ച എൻഡിഎയ്ക്ക് ഇനി തിരിച്ചടിയാണ് നേരിടുക. ശക്തമായ തിരിച്ചടി ജനം നൽകുമെന്നും അശോക് ​ഗഹ്ലോട്ട് പ്രതികരിച്ചു. മഹാഗഠ്ബന്ധനത്തിന്റെ ഐക്യം സംരക്ഷിക്കുക, പ്രത്യേകിച്ച് ബിഹാറിൽ എൻഡിഎയെ പരാജയപ്പെടുത്തേണ്ട അവശ്യത്തിൽ ഊന്നി പ്രവർത്തിക്കുക എന്നിവയെല്ലാം ലാലു പ്രസാദ് യാദവിനോട് കോൺ​ഗ്രസ് അധ്യക്ഷൻ വിശദമാക്കിയിട്ടുണ്ട്.

243 അംഗ നിയമസഭയിലെ 121 മണ്ഡലങ്ങളിൽ നവംബർ 6 ന് വോട്ടെടുപ്പ് നടക്കുക, 1,314 സ്ഥാനാർത്ഥികളാണ് മത്സരരംഗത്ത് . പ്രധാനപ്പെട്ട 12 മണ്ഡലങ്ങളിൽ ആർ.ജെ.ഡി കോൺ​ഗ്രസുമായി നേരിട്ട് മത്സരരം​ഗത്തെത്തിയതോ
ടെ വിവാദങ്ങളിലേക്ക് കടന്നത്. സഖ്യകക്ഷികൾക്കെതിരെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് രാഷ്ട്രീയ ജനതാദൾ (ആർജെഡി). കോൺഗ്രസ്, വികാസ്ശീൽ ഇൻസാൻ പാർട്ടി (വിഐപി)കൾക്കെതിരെ അഞ്ച് സ്ഥാനാർഥികളെയാണ് ആർജെഡി പ്രഖ്യാപിച്ചിരുന്നത്. തേജസ്വിയാദവ് ഇതോടെ എൻ.ഡി.എ സഖ്യത്തിനെതിരെ പോരിനിരങ്ങിയ ഇന്ത്യ മുന്നണിക്ക് തുടക്കത്തിലെ ആത്മവിശ്വാസം നഷ്ടപ്പെട്ട അവസ്ഥയിലുമെത്തി.

അതേ സമയം മഹാഗഠ്ബന്ധനത്തിനുള്ളിൽ തർക്കം നിലനിൽക്കുകയാണ്. കോൺഗ്രസ് സ്ഥാനാർത്ഥികൾക്ക് ഇപ്പോൾ മൂന്ന് സീറ്റുകളിൽ സഖ്യകക്ഷിയായ സിപിഐ യെയും നേരിടേണ്ടിവരും. നേരത്തെ ആർജെഡിയുമായി അഞ്ച് സീറ്റുകളിൽ നേരിട്ട മത്സരം നേരിടേണ്ടിവരുമെന്നതിൽ പ്രതിഷേധം ഉയർന്നിരുന്നു. സൗഹൃദ മത്സരമെന്ന് ​ഗെഹ്ലോട്ട് ആദ്യം പ്രതികരിച്ചിരുന്നെങ്കിലും എൻ.ഡി.എയാണ് മുഖ്യ ശുത്രുവെന്നും ബീഹാറിൽ എൻ.ഡി.എയെ പരാജയപ്പെടുത്തണമെന്ന ശക്തമായ നിലപാടും ലാലുപ്രസാദിനോട് പങ്കുവച്ചു .

ആർജെഡി നേതാവ് തേജസ്വി യാദവിനെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കാൻ കോൺഗ്രസിന് താത്പര്യമില്ലെന്നത് ചർച്ചക്ക് ഇടയാക്കിയിരുന്നു. എന്നാൽ രാഹുൽ ​ഗാന്ധിയും തേജസ്വി യാദവും അടുത്ത സൗഹൃദത്തിലാണെന്നും അതിനാൽ തന്നെ ഉചിതമായ സമയത്ത് ഉചിതമായ തീരുമാനങ്ങളും ഉണ്ടാകുമെന്നും അശോക് ​ഗെ​ഗ്ലോട്ട് മാധ്യമങ്ങളോട് പ്രതികരിച്ചത്.

Related Posts