തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞത് ജനങ്ങൾക്ക് ആശ്വാസമായി. ഒറ്റയടിക്ക് 2480 രൂപയാണ് സ്വർണ്ണവിലയിൽ കുറവ് വന്നിരിക്കുന്നത്. 22 കാരറ്റിന്റെ ഒരു പവൻ സ്വർണത്തിന് 93,280 രൂപയായി വിപണി വില. വില കുറയാൻ കാരണം രാജ്യന്തര വിപണിയിൽ വില കുരഞ്ഞത്.97,360 രൂപ എന്ന സർവ്വകാല റെക്കോഡിട്ട് നിന്നിരുന്ന സ്വർണ്ണവിലയിൽ തിങ്കളാഴ്ച്ചയാണ് നേരിയ കുറവുണ്ടായത്. ദീപാവലിക്ക് ശേഷം വില കുറയും എന്ന പ്രതീക്ഷയിലായിരുന്നു ജനങ്ങൾ.
അതേസമയം സ്വർണ്ണവിലയിൽ ഇടിവ് സംഭവിച്ചെങ്കിലും ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടിയും മറ്റ് ചാർജുകളും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണത്തിന് ഒരു ലക്ഷത്തിന് മുകളിൽ വില നൽകേണ്ടി വരും.
















