Homepage Featured India News

മകന്റെ മരണം; പഞ്ചാബ് മുൻ ഡിജിപിക്കും ഭാര്യയ്ക്കുമെതിരെ കേസെടുത്തു

കന്റെ മരണം സംബന്ധിച്ച് പഞ്ചാബിലെ മുൻ ഡയറക്ടർ ജനറൽ ഓഫ് പോലീസ് മുഹമ്മദ് മുസ്തഫ, ഭാര്യയും മുൻ മന്ത്രിയുമായ റസിയ സുൽത്താന എന്നിവർക്കെതിരെ കേസെടുത്തു. കൊലപാതകം, ക്രിമിനൽ ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തുന്ന സെക്ഷൻ 103 (1), 61 എന്നിവ പ്രകാരം ഹരിയാന പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. മുസ്തഫ, സുൽത്താന, മകന്റെ ഭാര്യ, സഹോദരി എന്നിവർക്കെതിരെ കേസെടുത്തതായി പഞ്ച്കുല പോലീസ് ചൊവ്വാഴ്ച അറിയിച്ചു.

35 വയസ്സുള്ള അകിൽ അക്തറിനെ കഴിഞ്ഞയാഴ്ച സ്വന്തം വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. പഞ്ച്കുലയിലെ എംഡിസിയിലെ സെക്ടർ 4 ലാണ് അകിൽ താമസിച്ചിരുന്നത്. എഫ്‌ഐആർ പ്രകാരം, അക്തർ “സംശയാസ്പദമായ സാഹചര്യത്തിലാണ്” മരണം

അകിലിന്റെ കുടുംബമാണ് പോലീസിൽ വിവരം അറിയിച്ചത്. തുടർന്ന് മൊഴികൾ രേഖപ്പെടുത്തി. തുടക്കത്തിൽ, പോലീസ് യാതൊരു സംശയവും പ്രകടിപ്പിച്ചിരുന്നില്ല, പോസ്റ്റ്‌മോർട്ടം പരിശോധനയ്ക്ക് ശേഷം മൃതദേഹം അന്ത്യകർമങ്ങൾക്കായി കുടുംബത്തിന് വിട്ടുകൊടുത്തു.

തുടർന്ന്, മരണത്തിന് മുമ്പ് മരിച്ചയാൾ നടത്തിയതെന്ന് കരുതപ്പെടുന്ന ചില സോഷ്യൽ മീഡിയ പോസ്റ്റുകളും വീഡിയോകളും പുറത്തുവന്നു. വീഡിയോയിൽ അകിൽ ജീവന് ഭീഷണിയുണ്ടെന്ന ആശങ്ക പ്രകടിപ്പിച്ചിരുന്നു എന്ന് ഹരിയാന പോലീസ് പ്രസ്താവനയിൽ പറഞ്ഞു.

സംഭവത്തിൽ പഞ്ചാബിലെ മലേർകോട്‌ലയിൽ നിന്നുള്ള ഷംഷുദ്ദീനിൽ നിന്ന് പരാതി ലഭിച്ചു എന്നും ഡിസിപി അറിയിച്ചു, പരാതിയും സോഷ്യൽ മീഡിയ പോസ്റ്റുകളുടെ ഉള്ളടക്കവും കണക്കിലെടുത്ത്, സെക്ഷൻ 103(1) പ്രകാരം 61 ബിഎൻഎസ് പഞ്ച്കുളയിലെ പോലീസ് സ്റ്റേഷൻ എംഡിസിയിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

എസിപി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥന്റെ മേൽനോട്ടത്തിൽ ഒരു പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) രൂപീകരിച്ചിട്ടുണ്ടെന്നും കേസുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്തുമെന്നും പൊലീസ് പറഞ്ഞു.

Related Posts