ഡൽഹി: വന്ദേഭാരതിൽ ജീവനക്കാർ തമ്മിൽ പൊരിഞ്ഞയടി നയക്കു ദില്ലിയിലെ നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിൽ ഗ്വാളിയോറിലേക്ക് പോവുകയായിരുന്ന ‘22470 – വന്ദേ ഭാരത് എക്സ്പ്രസി’ലെ ജീവനക്കാർ തമ്മിൽ തല്ലുന്ന വീഡിയോയാണ് ഇപ്പോൾ വൈറലായത്. ഒക്ടോബർ 16 -നാണ് സംഭവം നടന്നതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. ജീവനക്കാർ പരസ്പരം ചവറ്റുകുട്ടകൾ എടുത്ത് എറിയുകയും ബെൽറ്റുകൾ ഊരി പരസ്പരം അടിക്കുകയും ചെയ്യുന്നതാണ് വീഡിയോ.
റെയിൽവേയുടെ പ്രശസ്തിക്കും വന്ദേ ഭാരത് ട്രെയിനുകളുടെ പ്രീമിയം സേവനത്തിനും ദോഷം ചെയ്യുന്ന തരത്തിലാണ് വീഡിയോയെന്നാണ് സോഷ്യൽ മീഡിയയിൽ വിമർശനമുയർന്നത്. ആറ് മുതൽ എട്ട് വരെ ജീവനക്കാർ സംഘർഷത്തിലുണ്ട്. ചിലർ അപകടകരമായ രീതിയിൽ റെയിൽവേ ട്രാക്കിനു സമീപം വീഴുന്നുണ്ട്. യാത്രക്കാർ ഇതെല്ലാം റെയിൽവേ യാത്രക്കാർ നോക്കി നിൽക്കുന്നതും നോക്കിനില്‍ക്കുന്നതും വീഡിയോയില്‍ കാണാം.
റെയിൽവേ സംരക്ഷണ സേന എത്തിയപ്പോഴും സംഘർഷം അവസാനിപ്പിക്കാൻ ജീവനക്കാർ തയ്യാറായില്ല. വന്ദേ ഭാരത് ട്രെയിനിന്റെ പ്രൊഫഷണലിസത്തെത്തന്നെ ചോദ്യം ചെയ്യുന്ന വിധത്തിൽ പുറത്തുവന്ന സംഘർഷത്തിന്റെ കാരണമെന്തെന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല. ലക്ഷക്കണക്കിന് ആളുകളാണ് സമൂഹമാധ്യമങ്ങളിലൂടെ ഇതുവരെ വീഡിയോ കണ്ടത്.
ഇന്ത്യയിലെ ദീർഘദൂര അതിവേഗ ട്രെയിനാണ് വന്ദേ ഭാരത്. എന്നാലിന്ന് ലോക്കൽ ട്രെയിനിനേക്കാൾ കഷ്ടമെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകളും വീഡിയോകളും തെളിയിക്കുന്നത്. വന്ദേ ഭാരതിൽ വിളമ്പുന്ന ഭക്ഷണം മോശമാണെന്ന കാരണത്താല്‍ റദ്ദാക്കിയ അനുമതി റദ്ദാക്കിയ കമ്പനിക്ക് തന്നെ വീണ്ടും ഓർഡർ നല്‍കുമെന്ന റിപ്പോര്‍ട്ടുകൾ പുറത്ത് വരുന്നതിനിടെയാണ് മറ്റൊരു വീഡിയോ വൈറലായത്.
അതേസമയം സംഭവത്തിൽ റെയിൽവേ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബന്ധപ്പെട്ട ജീവനക്കാരിൽ നിന്ന് റെയിൽവേ വിശദീകരണം തേടി. നാലുപേരെ ആർപിഎഫ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
















