Articles Health

നാല് ചേരുവകൾ അടങ്ങിയ ഈ പാനീയം കുടിക്കൂ, കാൻസർ സാധ്യത കുറയ്ക്കാം

കാൻസർ തടയുന്നതിനും മൊത്തത്തിലുള്ള ആരോഗ്യത്തിനും പ്രതിരോധശേഷി അത്യാവശ്യമാണ്. ശരീരത്തിലെ രോഗപ്രതിരോധ കോശങ്ങൾ കാൻസറിനെ ഇല്ലാതാക്കാൻ സഹായിക്കുമെന്ന് നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഇത്തരത്തിൽ രോഗപ്രതിരോധശേഷി വർധിപ്പിച്ച് കാൻസർ സാധ്യത കുറയ്ക്കാൻ സഹായിക്കുന്നൊരു പാനീയത്തെക്കുറിച്ച് ഡോ. ശിൽപ അറോറ തന്റെ ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറഞ്ഞിട്ടുണ്ട്.

വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാവുന്നതാണ് ഈ പാനീയം. പച്ച മഞ്ഞൾ, നെല്ലിക്ക, ഇഞ്ചി, കുരുമുളക് എന്നിവ ചേർത്താണ് ഈ പാനീയം തയ്യാറാക്കുന്നത്. ഇവയെല്ലാം കാൻസറുമായി ബന്ധപ്പെട്ട രണ്ട് പ്രധാന ഘടകങ്ങളായ വീക്കം, ഓക്സിഡേറ്റീവ് സമ്മർദം എന്നിവയ്ക്കെതിരെ പോരാടാൻ സഹായിക്കുന്ന ശക്തമായ ബയോആക്ടീവ് സംയുക്തങ്ങൾക്ക് പേരുകേട്ടതാണ്.

പച്ച മഞ്ഞൾ

മഞ്ഞൾ വളരെക്കാലമായി ആയുർവേദത്തിൽ രോഗശാന്തിക്ക് ഉപയോഗിക്കുന്ന ഒരു സുഗന്ധവ്യഞ്ജനമാണ്. ഇതിലെ പ്രധാന സംയുക്തമായ കുർക്കുമിൻ, ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കുന്ന ശക്തമായ ആന്റിഓക്‌സിഡന്റായി പ്രവർത്തിക്കുന്നു. ചില കാൻസർ കോശങ്ങളുടെ വളർച്ച മന്ദഗതിയിലാക്കാനും ഡിഎൻഎയെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാനും കുർക്കുമിന് കഴിവുണ്ടെന്ന് ചില പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

നെല്ലിക്ക

വൈറ്റമിൻ സിയുടെ പ്രകൃതിദത്ത സ്രോതസുകളിൽ ഒന്നാണ് നെല്ലിക്ക. ഓറഞ്ചിനേക്കാൾ ഏകദേശം എട്ടിരട്ടി വൈറ്റമിൻ സി ഇതിൽ കൂടുതലാണ്. കാൻസർ ഉണ്ടാക്കുന്ന കോശങ്ങളുടെ വളർച്ചയെ തടയുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുള്ള പോളിഫെനോളുകളാൽ നിറഞ്ഞതാണ് നെല്ലിക്ക.

ഇഞ്ചി

ഇഞ്ചിയിൽ ആന്റിഓക്‌സിഡന്റിനും കാൻസർ വിരുദ്ധ ഫലങ്ങൾക്കും പേരുകേട്ട ഒരു സംയുക്തമായ ജിഞ്ചറോൾ അടങ്ങിയിട്ടുണ്ട്. കാൻസർ കോശങ്ങളുടെ വ്യാപനം തടയാനും ശരീരത്തിലെ വിട്ടുമാറാത്ത വീക്കം കുറയ്ക്കാനും ജിഞ്ചറോളിന് കഴിയുമെന്ന് പഠനങ്ങൾ കാണിക്കുന്നു.

കുരുമുളക്

കുരുമുളകിൽ പൈപ്പറിൻ എന്ന സംയുക്തമുണ്ട്. ഈ സംയുക്തം മെറ്റബോളിസം വർദ്ധിപ്പിക്കുക മാത്രമല്ല, മഞ്ഞളിൽ നിന്നുള്ള കുർക്കുമിൻ ആഗിരണം ഏകദേശം 2000% വർധിപ്പിക്കുകയും ചെയ്യുന്നുവെന്ന് ഒരു പഠനം പറയുന്നു.

പാനീയം തയ്യാറാക്കുന്ന വിധം

അര ഇഞ്ച് പച്ച മഞ്ഞൾ, ഒരു മുഴുവൻ നെല്ലിക്ക, രണ്ട് കഷ്ണം ഇഞ്ചി, രണ്ട് കുരുമുളക് എന്നിവ എടുക്കുക. കുറച്ച് വെള്ളം ചേർത്ത് അരച്ചെടുക്കുക. അരിച്ചെടുത്തശേഷം രാവിലെ വെറും വയറ്റിൽ കുടിക്കുക

Related Posts