രാത്രിയിൽ ഉറക്കം കിട്ടാതെ വലയുന്നവർ ധാരാളമാണ്. രാത്രിയിൽ നന്നായി ഉറങ്ങിയില്ലെങ്കിൽ ഊർജ നിലകളെ മാത്രമേ ബാധിക്കുകയുള്ളൂയെന്ന് കരുതുന്നവരാണ് പലരും. എന്നാൽ, ഓർമ്മശക്തി നിയന്ത്രിക്കുന്നത് മുതൽ വൈകാരിക ആരോഗ്യം നിലനിർത്തുന്നത് വരെ, മാനസിക ക്ഷേമത്തിന് മതിയായ വിശ്രമം അത്യാവശ്യമാണ്. ഉറക്കം മനസിനെ എങ്ങനെ ബാധിക്കുന്നുവെന്നും മെച്ചപ്പെടുത്താനുള്ള ലളിതമായ വഴികൾ എന്തൊക്കെയാണെന്നും ന്യൂറോ സർജനായ ഡോ.പ്രശാന്ത് ഇൻസ്റ്റഗ്രാം പോസ്റ്റിൽ വിശദീകരിച്ചിട്ടുണ്ട്.
ഉറക്കം നിങ്ങൾ വിചാരിക്കുന്നതിലും പ്രധാനമാകുന്നത് എന്തുകൊണ്ട്?
മദ്യപിച്ചതിന് ശേഷം ശരീരത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങൾക്കറിയാമോ?. രാത്രിയിലെ നല്ല ഉറക്കം തലച്ചോറിനും ശരീരത്തിനുമുള്ള ഒരു റീചാർജ് പോലെയാണ്. ഉറക്കം ശരിയായില്ലെങ്കിൽ ശരീരവും മനസും പൂർണമായി റീചാർജ് ആകില്ല. നല്ല ഉറക്കം ഓർമ്മശക്തി വർധിപ്പിക്കുകയും, മാനസികാവസ്ഥ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇത് അടുത്ത ദിവസത്തേക്ക് നിങ്ങളെ ഉന്മേഷത്തോടെ പ്രവർത്തിക്കാൻ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഉറക്കക്കുറവ് മദ്യത്തേക്കാൾ മോശമാണോ?
“മദ്യം തലച്ചോറിനെ ദോഷകരമായി ബാധിക്കും, പക്ഷേ ഉറക്കക്കുറവ് അതിലും മോശമാണ്. ഇത് ഓർമ്മ, ശ്രദ്ധ, മാനസികാവസ്ഥ എന്നിവയെ ദുർബലപ്പെടുത്തുന്നു, നിങ്ങൾ മനസിലാക്കിയതിലും കൂടുതൽ നിങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്നു,” അദ്ദേഹം അഭിപ്രായപ്പെട്ടു. നല്ല ഉറക്കം നേടുന്നതിനുള്ള ചില ലളിതമായ നുറുങ്ങു വഴികളും അദ്ദേഹം നിർദേശിച്ചിട്ടുണ്ട്.
വാരാന്ത്യങ്ങളിൽ പോലും സ്ഥിരമായ ഒരു ഉറക്ക ഷെഡ്യൂളിൽ ഉറച്ചുനിൽക്കുക
എല്ലാ രാത്രിയിലും 7–8 മണിക്കൂർ ഉറക്കം ലക്ഷ്യമിടുക
അനുയോജ്യമായ ഉറക്ക സമയം, അതായത് രാത്രി 9 മുതൽ പുലർച്ചെ 4 വരെ ഉറപ്പാക്കുക
















