Gulf Homepage Featured News

മുഖ്യമന്ത്രി ബഹ്റൈനിൽ; പ്രവാസി മലയാളി സംഗമത്തിൽ പങ്കെടുക്കും ബഹിഷ്കരിക്കുമെന്ന് പ്രതിപക്ഷസംഘടനകള്‍

ദുബായ്: ബഹ്റൈനിൽ എത്തിയ മുഖ്യമന്ത്രി നാളെ പ്രവാസി മലയാളി സംഗമത്തിൽ പങ്കെടുക്കും. പുലർച്ചെ 1 മണിയോടെ ബഹ്‌റൈനിൽ എത്തിയ മുഖ്യമന്ത്രിയെ ഇന്ത്യൻ എംബസി പ്രതിനിധികളും സംഘാടക സമിതി അംഗങ്ങളും ചേർന്ന് സ്വീകരിച്ചു. കേരളീയ സമാജത്തിന്റെ പ്രവാസി മലയാളി സംഗമത്തിലാണ് ബഹ്റൈനിൽ മുഖ്യമന്ത്രി പങ്കെടുക്കുന്നത്. മലയാളം മിഷനും ലോകകേരള സഭയും ചേർന്നാണ് സംഘാടനം. ബഹ്‌റൈനിലെ പ്രതിപക്ഷ സംഘടനകൾ മുഖ്യമന്ത്രിയുടെ സന്ദർശനം ബഹിഷ്‌കരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

പരിപാടിയിൽ മുഖ്യമന്ത്രിക്ക് പുറമേ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ, ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ് എം.എ യുസുഫ് അലി എന്നിവർ പങ്കെടുക്കും. ബഹറൈനിലെ സന്ദർശനം കഴിഞ്ഞാൽ 24നും 25നും ഒമാനിലും സലാലയിലും മുഖ്യമന്ത്രി എത്തും. 30ന് ഖത്തറിലെത്തും. കുവൈത്തിൽ അടുത്ത മാസം 7നും യുഎഇയിൽ 9നും എത്തും.

26 വർഷങ്ങൾക്ക് ശേഷമാണ് കേരള മുഖ്യമന്ത്രി ഒമാനിൽ എത്തുന്നത് എന്നൊരു പ്രത്യേകത കൂടിയുണ്ട്. ഇന്ത്യൻ സോഷ്യൽ ക്ലബ് – കേരളാ വിഭാഗം സംഘടിപ്പിക്കുന്ന ഇന്ത്യൻ കമ്യുണിറ്റി ഫെസ്റ്റിവലിൽ മുഖ്യമന്ത്രി മുഖ്യാഥിതി ആയിക്കും. മസ്‌കത്തിലെ അമിറാത്ത് പാർക്കിൽ ആണ് പരിപാടി. മുഖ്യമന്ത്രിയുടെ സന്ദർശത്തിൽ പ്രത്യക്ഷ രാഷ്ട്രീയ വിഷയങ്ങളുണ്ടാവില്ലെങ്കിലും തെരഞ്ഞെടുപ്പ് കൂടി മുന്നിൽക്കണ്ടുള്ള ഒരുക്കമായി സന്ദർശനം മാറും.

Related Posts