എറണാകുളം: മുൻ കെനിയൻ പ്രധാനമന്ത്രി റെയ്ല ഒഡിങ്ക ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. പ്രഭാത നടത്തത്തിനിടെയാണ് ഹൃദയാഘാതം ഉണ്ടായത്. നടത്തത്തിനിടയിൽ ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്ക് മരണം സംഭവിച്ചിരുന്നു. നയതന്ത്ര തലത്തിലുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതിന് ശേഷമായിരിക്കും മൃതദേഹം നാട്ടിലേക്ക് എത്തിക്കുക. മൃതദേഹം കൂത്താട്ടുകുളത്തെ ദേവമാത ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
മകൾ ഒടുങ്കെയുടെ ചികിത്സക്കായി കൂത്താട്ടുകുളം ശ്രീധരീയം ആയുർവേദ ആശുപത്രിയിൽ എത്തിയതായിരുന്നു റെയ്ല. 6 ദിവസം മുമ്പാണ് ഒടുങ്കെ കൂത്താട്ടുകുളത്ത് എത്തിയത്.
















