Cricket Homepage Featured Sports

രണ്ടാം ടെസ്റ്റിലും വിൻഡീസിനെ തകർത്ത് ഇന്ത്യ; പരമ്പര തൂത്തുവാരി

ഡൽഹി: വിൻഡീസിനെതിരെയുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റിന് ജയം. വിൻഡീസ് ഉയർത്തിയ 121 റൺസ് എന്ന വിജയലക്ഷ്യം മൂന്നു വിക്കറ്റിന് തകർത്തായിരുന്നു ഇന്ത്യയുടെ വിജയം. അഹമ്മദാബാദിൽ നടന്ന ആദ്യ ടെസ്റ്റിൽ ഇന്നിങ്സിനും 140 റൺസിനും ഇന്ത്യ വിൻഡീസിനെ തകർത്തിരുന്നു.

അഞ്ചാം ദിനം ബാറ്റിങ്ങിനിറങ്ങുമ്പോൾ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 63 റൺസെന്ന നിലയിലായിരുന്നു. ഒമ്പത് വിക്കറ്റ് കൈയിലിരിക്കെ 58 റൺസായിരുന്നു ഇന്ത്യയ്ക്ക് വേണ്ടിയിരുന്നത്. കെഎൽ രാഹുലും സായ് സുദർശനും ചേർന്ന് 25 റൺസ് കൂട്ടിച്ചേർത്തതിനു പിന്നാലെ ഇന്ത്യയ്ക്ക് വിക്കറ്റ് നഷ്ടമായി. റോസ്റ്റൺ ചേസിന്റെ പന്തിൽ 39 റൺസുമായി സായ് സുദർശന്റെ വിക്കറ്റാണ് നഷ്ടമായത്.

പിന്നീട് ബാറ്റിങ്ങിനിറങ്ങിയ ശുഭ്മാൻ ​ഗിൽ രാഹുലുമായുള്ള കൂട്ടുകെട്ടിൽ സ്കോർ 108ൽ നിൽക്കേ പുറത്തായി. ചേസിന്റെ തന്നെ പന്തിൽ 13 റൺസ് മാത്രമെടുത്താണ് നായകൻ കൂടാരെ കയറിയത്. പിന്നാലെ അർധസെഞ്ചുറി തികച്ച രാഹുൽ ജുറേലുമൊത്ത് ടീമിനെ വിജയതീരത്തെത്തിച്ചു. രാഹുൽ 58 റൺസെടുത്തു.

നാലാം ദിനം 8 റൺസുമായായിരുന്നു ഓപ്പണറായ യശ്വസി ജയ്സ്വാളിന്റെ വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായിരുന്നത്. ജോൺ കാംബലിന്റെയും ഷായ് ഹോപ്പിന്റെയും സെഞ്ചുറികളും അവസാന വിക്കറ്റിൽ ജസ്റ്റിൻ ​ഗ്രീവ്സും ജെയ്ഡൻ സീൽസും ചേർന്ന് കൂട്ടിച്ചേർത്ത 79 റൺസുമാണ് വിൻഡീസിന്റെ ചെറുത്തു നിൽപ്പിന് സഹായിച്ചത്. രണ്ടാം ഇന്നിങ്സ് അവസാനിക്കുമ്പോൾ 390 റൺസെന്ന നിലയിലായിരുന്നു വിൻഡീസ്.

കാംബെലിനെ ജഡേജ വിക്കറ്റിനു മുന്നിൽ കുടുക്കി. ഹോപ്പ് സിറാജിന്റെ പന്തിൽ ബൗൾഡായി. ക്യാപ്റ്റൻ റോസ്റ്റൺ ചേസ് 40 റൺസിന് പുറത്തായി. ആദ്യ ഇന്നിങ്സിൽ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 518 റൺസെന്ന നിലയിൽ ഡിക്ലയർ ചെയ്തപ്പോൾ വിൻഡീസ് 248 റൺസിന് പുറത്തായിരുന്നു.

ആദ്യ ഇന്നിങ്സിൽ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 518 റൺസെന്ന നിലയിൽ ഡിക്ലയർ ചെയ്തപ്പോൾ വിൻഡീസ് 248 റൺസിനായിരുന്നു പുറത്തായത്.

Related Posts