തൃശ്ശൂർ: കൊടുങ്ങല്ലൂരിൽ നിന്നുള്ള ഒ.ജെ ജനീഷ് യൂത്ത് കോൺഗ്രസിന്റെ പുതിയ സംസ്ഥാന അധ്യക്ഷൻ. ഷാഫി പറമ്പിൽ എംപിയാണ് ജനീഷിന്റെ പേരു നിർദേശിച്ചത്. നിലവിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷനാണ്.
അതേസമയം ബിനു ചുള്ളിയിൽ സംസ്ഥാന വർക്കിങ് പ്രസിഡന്റാകും. ആദ്യമായാണ് ഇത്തരമൊരു പദവി യൂത്ത് കോൺഗ്രസ് കമ്മിറ്റിയിൽ വരുന്നത്. ഐ ഗ്രൂപ്പ് നേതാവ് അബിൻ വർക്കി, കെഎം അഭിജിത്ത് എന്നിവർ ദേശീയ സെക്രട്ടറിയാവും.
പെരുമ്പാവൂർ പോളിടെക്നിക് കെ.എസ്.യു പ്രസിഡന്റ് ആയി വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് ഒജെ ജനീഷ് രാഷ്ട്രീയത്തിലെത്തിയത്.
















