Homepage Featured News World

എനിക്ക് നൊബേൽ തരൂവെന്ന് ഞാൻ പറഞ്ഞിട്ടില്ല; സമാധാന നൊബേൽ ലഭിക്കാത്തതിൽ പ്രതികരണവുമായി ട്രംപ്

വാഷിങ്ടൺ : 2025ലെ നൊബേൽ സമ്മാന പ്രഖ്യാപനത്തിൽ ഈ വർഷത്തെ സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിക്കാത്തതിൽ പ്രതികരണവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രം​ഗത്തെത്തി. സമാധാനത്തിനുള്ള നൊബേൽ പുരസ്കാര ജേതാവായ വെനിസ്വേലൻ പ്രതിപക്ഷ നേതാവ് മരിയ കൊറിന മച്ചാഡോയ്ക്ക് നിരവധി തവണ സഹായം നൽകിയിട്ടുണ്ടെന്ന് ട്രംപ് പറഞ്ഞു.

മരിയ കൊറിനയെ ഏറെ കാലമായി സഹായിക്കുന്നു എന്നും തന്നോടുള്ള ബഹുമാനാർത്ഥം താനിത് അർഹിക്കുന്നത് കൊണ്ടാണ് സമാധാന നൊബേൽ സ്വീകരിക്കുന്നതെന്ന് അവർ തന്നെ വിളിച്ച് പറഞ്ഞുവെന്നും ട്രംപ് അവകാശപ്പെട്ടു. അവർക്ക് വെനസ്വേലയിൽ മരിയക്ക് ഒരുപാട് സഹായം ആവശ്യമാണെന്നും അവർ ദശലക്ഷക്കണക്കിന് മനുഷ്യരുടെ ജീവൻ സംരക്ഷിച്ചതിൽ താൻ സന്തോഷവാനാണെന്നും ട്രംപ് പറഞ്ഞു. വൈറ്റ് ഹൗസിലെത്തി യുഎസ് പ്രസിഡന്റ് വിഷയത്തിൽ മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു.

‘എനിക്ക് നൊബേൽ തരൂവെന്ന് ഞാൻ പറഞ്ഞിട്ടില്ല, എന്നാൽ അവൾ അത് ചെയ്തിരിക്കാമെന്നാണ് ഞാൻ കരുതുന്നത്. നിരവധി തവണ കൊറീനയെ ഞാൻ സഹായിച്ചിട്ടുണ്ട്. വെനസ്വേല ദുരിതം നേരിടുമ്പോൾ അവർക്ക് ധാരാളം സഹായം ആവശ്യമായിരുന്നു. നിരവധി തവണ കൊരീനയെ സഹായിച്ചിട്ടുണ്ട്. ഞാൻ അതിൽ സന്തോഷവാനാണ്. എന്തെന്നാൽ ദശലക്ഷക്കണക്കിന് ജീവൻ രക്ഷിക്കാൻ എനിക്കായി’ ട്രംപ് പറഞ്ഞു.

വെള്ളിയാഴ്ചയാണ് ഈ വർഷത്തെ സമാധാന നൊബേൽ പുരസ്കാരം പ്രഖ്യാപിച്ചത്. മരിയ കൊറിന മച്ചാഡോയ്ക്ക് വെനസ്വേലയിൽ ജനാധിപത്യ അവകാശങ്ങൾക്കായുള്ള പോരാട്ടങ്ങൾ നടത്തിയത് പരിഗണിച്ചാണ് സമാധാന നൊബേൽ നൽകിയത്.

Related Posts