Cricket Homepage Featured Sports

രോഹിത്തും കോലിയും ഏകദിന ലോകകപ്പ് കളിക്കും; സൂചന നല്‍കി ശുഭ്മാന്‍ ഗില്‍

ന്ത്യക്കു വേണ്ടി വലിയ നേട്ടങ്ങള്‍ കൈവരിച്ച അപൂര്‍വം താരങ്ങളില്‍ ഉള്‍പ്പെട്ടവരാണ് വിരാട് കോലിയും രോഹിത് ശര്‍മയുമെന്ന് ഇന്ത്യയുടെ ഏകദിന നായകന്‍ ശുഭ്മാന്‍ ഗില്‍. ഇരുവരും 2027 ലെ ഏകദിന ലോകകപ്പ് കളിക്കുമെന്ന പ്രതീക്ഷയും തനിക്കുണ്ടെന്ന് ഗില്‍ വെളിപ്പെടുത്തി.

നായകനായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായാണ് ഗില്‍ മാധ്യമങ്ങളോടു പ്രതികരിക്കുന്നത്. ഇന്ത്യയെ നിരവധി കളികളില്‍ ജയിപ്പിച്ചിട്ടുള്ള കോലിയുടെയും രോഹിത്തിന്റെയും പരിചയസമ്പത്തിനെ ടീം വലിയ രീതിയില്‍ വിലമതിക്കുന്നതായി ഗില്‍ പറഞ്ഞു. ഫോമും ഫിറ്റ്‌നെസും പരിഗണിച്ച ശേഷം 2027 ലെ ഏകദിന ലോകകപ്പില്‍ ഇരുവരും കളിക്കുമോയെന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന സൂചനയും ഗില്‍ നല്‍കി.

‘ അവര്‍ക്കുള്ള പരിചയസമ്പത്തും ഇന്ത്യയെ നിരവധി കളികള്‍ ജയിപ്പിച്ചതും പരിഗണിക്കുമ്പോള്‍ കോലിയും രോഹിത്തും അത്തരം നേട്ടം കൈവരിച്ച ചുരുക്കം കളിക്കാരില്‍ ഉള്‍പ്പെട്ടവരാണ്. ലോക ക്രിക്കറ്റില്‍ തന്നെ ഇവരെ പോലെ മികവുള്ളവര്‍ ചുരുക്കമാണ്. അങ്ങനെ നോക്കുമ്പോള്‍ തീര്‍ച്ചയായും ഇവര്‍ രണ്ട് പേരും ഏകദിന ലോകകപ്പ് കളിക്കുന്നതിലേക്കാണ് ഞങ്ങളും ഉറ്റുനോക്കുന്നത്,’ ഗില്‍ പറഞ്ഞു.

രോഹിത് ശര്‍മയെ ഏകദിന നായകസ്ഥാനത്തു നിന്ന് മാറ്റിയാണ് ബിസിസിഐ ഗില്ലിനെ കൊണ്ടുവന്നിരിക്കുന്നത്. 2027 ലോകകപ്പില്‍ ഗില്‍ ആയിരിക്കും ഇന്ത്യയെ നയിക്കുകയെന്ന സൂചനയും ടീം മാനേജ്‌മെന്റ് നല്‍കുന്നു. രോഹിത്തിന്റെയും കോലിയുടെയും ഏകദിന കരിയര്‍ ഉടന്‍ അവസാനിക്കുമെന്ന സൂചനകള്‍ വരുന്നതിനിടെയാണ് ഗില്ലിന്റെ പ്രതികരണം.

Related Posts