Kerala Lead News News

ചീഫ് മാർഷലിനെ മര്‍ദിച്ച സംഭവം; മൂന്ന് പ്രതിപക്ഷ എംഎൽഎമാർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: നിയമസഭയില്‍ ചീഫ് മാർഷലിനെ മര്‍ദിച്ച സംഭവത്തില്‍ മൂന്ന് പ്രതിപക്ഷ എംഎൽഎമാർക്ക് സസ്പെൻഷൻ. അങ്കമാലി എംഎൽഎ റോജി എം. ജോൺ, ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫ്, കോവളം എംഎൽഎ എം. വിൻസന്റ് എന്നിവരെയാണ് സസ്പെൻ്റ് ചെയ്തത്. പ്രതിപക്ഷ പ്രതിഷേധം അതിരു കടന്നതെന്ന്പാർലമെന്ററികാര്യ വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു.സഭാ നടപടിക്ക് യോജിക്കാത്ത നിലക്കുള്ള പ്രവർത്തനങ്ങളും പ്രതികരണങ്ങളുണ് പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നു- തുടങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാട്ടി എംബി രാജേഷ് പ്രമേയം അവതരിപ്പിച്ചിരുന്നു.

സ്വർണപ്പാളി വിവാദത്തിൽ നാലാം ദിവസവും സഭ തടസപ്പെട്ടു. മന്ത്രിമാരും അം​ഗങ്ങളും സഭ്യേതര പരാമർശം നടത്തുന്നതായി പ്രതിപക്ഷ നേതാവ് വി ഡി സതാശൻ ആരോപിച്ചു. തുടർന്ന് പ്രതിപക്ഷം സഭ ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി. എം വിൻസെന്റ് എംഎൽഎയെ നിയമസഭയിൽ വാച്ച് ആൻഡ് വാർഡ് തടഞ്ഞുവെച്ചിരുന്നുവെന്ന് വിഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. അദ്ദേഹത്തിന് ശ്വാസതടസ്സമുണ്ടായി. എംഎൽഎ സനീഷ് കുമാറിന് പരുക്കേറ്റു.

പി.പി. ചിത്തരഞ്ജൻ എംഎൽഎ ഭിന്നശേഷിക്കാരെ അപമാനിച്ചു കൊണ്ട് സംസാരിച്ചു. രണ്ടുകൈയും ഇല്ലാത്ത ആളുകൾ വേണ്ടാത്തിടത്ത് ഉറുമ്പ് കയറിയാൽ എന്തു ചെയ്യുമെന്നാണ് എംഎൽഎ പറഞ്ഞത്. അദ്ദേഹം വളരെ നിലവാരം കുറഞ്ഞ പരാമർശം നടത്തിയെന്ന് പ്രതിപക്ഷം ആരോപിച്ചു. കെഎസ്ആർടിസിയിലെ ഐഎൻടിയുസി പ്രസിഡൻ്റ് കൂടിയായ എം വിൻസെന്റ്റിനെക്കുറിച്ച് മന്ത്രി ഗണേഷ് കുമാർ തെറ്റായ പരാമർശം നടത്തിയെന്നും സ്പീക്കർ ഇതിനെല്ലാം കുട പിടിച്ചു കൊടുത്തു എന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ കുറ്റപ്പെടുത്തി.

Related Posts