Homepage Featured India News

ബ്രിട്ടീഷ് പ്രധാനമന്ത്രി സ്റ്റാർമർ – മോദി കൂടിക്കാഴ്ച; സ്വതന്ത്ര വ്യാപാര കരാർ ​ഗുണകരം, യുകെ യൂണിവേഴ്സിറ്റികൾ ഇന്ത്യയിലേക്ക്

മുംബൈ: കിയെർ സ്റ്റാർമർ ബ്രിട്ടീഷ് പ്രധാനമന്ത്രി ആയ ശേഷമുള്ള ആദ്യ ഇന്ത്യ സന്ദർശനം തുടരുന്നു. സ്വതന്ത്ര വ്യാപാര കരാർ ഇരു രാജ്യങ്ങൾക്കും ​ഗുണകരമായെന്ന് സന്ദർശനത്തിനു ശേഷമുള്ള സംയുക്ത പ്രസ്ഥാവനയിൽ മോദിയും സ്റ്റാർമറും വ്യക്തമാക്കി. പത്ത് വര്‍ഷത്തെ കര്‍മ്മപദ്ധതിയായ വിഷന്‍2-035 അനുസരിച്ചുള്ള പങ്കാളിത്തത്തിന്റെ പുരോഗതി ഇരു നേതാക്കളും വിലയിരുത്തും.

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഇന്ത്യയിലേക്കുള്ള പ്രവേശനമാണ് പ്രധാനമായും ചർച്ചയായത്. യുകെയിലെ 9 സർവകലാശാലകൾ ഇന്ത്യയിൽ കാമ്പസുകളാരംഭിക്കും. നേരത്തേയുണ്ടായ കരാറനുസരിച്ച് ​ഗുരു​ഗ്രാമിൽ ആദ്യ വിദ്യാഭ്യാസ സ്ഥാപനം ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. ​ഇസ്രായേൽ പലസ്തീൻ യുദ്ധവും റഷ്യ യുക്രൈൻ യുദ്ധവും ചർച്ചയായി. കിയെർ സ്റ്റാര്‍മറിന്റെ സന്ദര്‍ശനത്തെ ‘ചരിത്രപരം’ എന്നാണ് മോദി വിശേഷിപ്പിച്ചത്. ഇന്ത്യയും ബ്രിട്ടൻ ബന്ധങ്ങൾ ശക്തമാണെന്ന് ഇരു രാജ്യങ്ങളും വ്യക്തമാക്കുന്നു. കാലാവസ്ഥ മേഖലയിലെ സ്റ്റാർട്ടപ്പുകൾക്ക് സംയുക്ത നിധി രൂപീകരിക്കാനും ചർച്ചയിൽ തീരുമാനമായി. പ്രതിരോധ മേഖലയിൽ സഹകരണം ശക്തമാക്കുമെന്ന് മോദി അറിയിച്ചു.

100-ലധികം ബ്രിട്ടീഷ് ബിസിനസ് പ്രമുഖരടങ്ങുന്ന സംഘമാണ് സ്റ്റാര്‍മറിനൊപ്പം ഇന്ത്യയിലെത്തിയത്. ചരിത്രത്തിലെ ഏറ്റവും വലിയ വ്യാപാര പ്രതിനിധി സംഘമാണ് ബ്രിട്ടിഷ് പ്രധാനമന്ത്രിയോടൊപ്പമുള്ളത്. സ്കോച്ച് വിസ്കി കമ്പനികളും സംഘത്തിലുണ്ടെന്ന് നേരത്തേ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. സ്വതന്ത്ര വ്യാപാര കരാറിന്റെ ഭാ​ഗമായി വിസ്കിയുടെ നികുതി 150 ശതമാനത്തിൽ നിന്ന് 75 ശതമാനമായി കുറഞ്ഞിരുന്നു.

കഴിഞ്ഞ ജൂലായിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലണ്ടൻ സന്ദർശനത്തിലായിരുന്നു ഇന്ത്യ യുകെയുമായി സ്വതന്ത്ര വ്യാപാര കരാർ ഒപ്പു വെച്ചത്. കരാറനുസരിച്ച് ടെക്സ്റ്റൈൽ വ്യവസായം, കാറുകൾ, വിസ്കി തുടങ്ങിയവയ്ക്കൊക്കെ നികുതി കുറയും. ഇതിലൂടെ സ്കോട്ടിഷ് സമ്പദ് വ്യവസ്ഥയിൽ 190 മില്യൺ പൗണ്ടിന്റെ ഉത്തേജനമാണ് പ്രതീക്ഷിക്കുന്നത്.

Related Posts