Homepage Featured Kerala News

സ്വർണ്ണപ്പാളി വിവാദം: സഭയിൽ വൻ പ്രതിഷേധം ക്ഷുഭിതനായി സ്പീക്കർ

തിരുവനന്തപുരം: നിയമസഭയിൽ തുടർച്ചയായ മൂന്നാം ദിവസവും സ്വർണപ്പാളി വിവാദം പരാമർശിച്ച് പ്രതിപക്ഷത്തിന്റെ പ്രതിഷേധം. ദേവസ്വം മന്ത്രി രാജി വെക്കണമെന്നും ദേവസ്വം ബോർഡ് അം​ഗങ്ങളെ പുറത്താക്കണം എന്നുമാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. അത് നടപ്പാക്കുന്നത് വരെ
സഭാ നടപടികളുമായി സഹരിക്കില്ലെന്നാണ് പ്രതിപക്ഷത്തിന്റെ നിലാപാടെന്നും വി ഡി സതീശൻ പറഞ്ഞു.

എന്നാൽ സഭയിൽ ചർച്ച ആവശ്യമെങ്കിൽ നോട്ടീസ് നൽകണമെന്ന് എംബി രാജേഷ് പറഞ്ഞു. ചോദ്യോത്തര വേളയ്ക്ക് തടസ്സം സൃഷ്ടിച്ചുകൊണ്ടുള്ള പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തെ തുടർന്ന് സ്പീക്കർ ക്ഷുഭിതനായി. ചൊവ്വാഴ്ച സഭയുടെ ​ഗാലറിയിൽ മുഴുവൻ വിദ്യാർത്ഥികൾ ഉണ്ടായിരുന്നു. അപ്പോഴാണ് പ്രതിപക്ഷം ബഹളം വെക്കുയും സ്പീക്കറുടെ മുഖം മറയ്ക്കുകയും ചെയ്തത്. ഇതാണോ കുട്ടികൾ കണ്ട് പഠിക്കേണ്ടതെന്നും ഇത് ജനാധിപത്യത്തിന് ഭൂഷണമല്ലെന്നും സ്പീക്കർ കടുത്ത പ്രതിഷേധം ഉയർത്തി.

അതേസമയം, ബഹളത്തിനിടയിൽ ചോർ ഹേ ചോർ ഹേ മുഴുവൻ ചോർ ഹേ എന്ന് പ്രതിപക്ഷത്തെ മന്ത്രി വി ശിവൻകുട്ടി ആക്ഷേപിക്കുകയും ചെയ്തു. സഭാ​നടപടികൾക്ക് തടസ്സം വരുത്തിക്കൊണ്ട് പ്ലക്കാർഡും ബാനറുകളുമായി പ്രതിപക്ഷം പ്രതിഷേധിക്കുകയാണ്.

Related Posts