Articles Health Homepage Featured

ഒരാഴ്ച ഉറക്കം കിട്ടാതിരുന്നാൽ ശരീരത്തിന് എന്ത് സംഭവിക്കും?

രീരത്തിന്റെ ശരിയാ പ്രവർത്തനങ്ങൾക്ക് മതിയാ ഉറക്കം ആവശ്യമാണെന്നത് നമുക്കറിയാവുന്ന കാര്യമാണ്. ആരോഗ്യത്തിന് പ്രതിദിനം 7-8 മണിക്കൂർ ആവശ്യമാണ്. എന്നാൽ, രാത്രിയിൽ ഉറക്കം കിട്ടാതെ ബുദ്ധിമുട്ടുന്നവരാണ് ഏറെയും. ഉറക്കമില്ലാത്ത രാത്രി ദൈനംദിനപ്രവർത്തനത്തെ മൊത്തത്തിൽ ബാധിച്ചേക്കാം. ദിവസങ്ങളോളം ഉറക്കം കിട്ടാതിരുന്നാൽ ശരീരത്തിൽ പലവിധ ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കും. ഫിറ്റ്നസ് പരിശീലകൻ യാഷ് വർധൻ സ്വാമി, 7 ദിവസം നിങ്ങൾ നന്നായി ഉറങ്ങിയില്ലെങ്കിൽ എന്ത് സംഭവിക്കുമെന്ന് കൃത്യമായി വിശദീകരിച്ചിട്ടുണ്ട്.

ഒന്നാം ദിവസം: ഒരു രാത്രിയിലെ ഉറക്കക്കുറവ് നിങ്ങളുടെ പ്രതികരണ സമയം 25 ശതമാനം കുറയ്ക്കും. ഇത് മദ്യപിക്കുന്നതിന് തുല്യമാണ്.

രണ്ടാം ദിവസം: രണ്ട് ദിവസത്തെ മോശം ഉറക്കം ഓർമ്മശക്തി 35 ശതമാനം വരെ കുറയ്ക്കും. ഇത് തീരുമാനമെടുക്കുന്നതിനെ മന്ദഗതിയിലാക്കും.

മൂന്നാം ദിവസം: മൂന്നാം ദിവസമാകുമ്പോഴേക്കും ജങ്ക് ഫുഡിനോടുള്ള ആസക്തി 40 ശതമാനം വർധിക്കുമെന്നും, വയറു നിറഞ്ഞുവെന്ന തോന്നൽ 37 ശതമാനം കുറയുമെന്നും, ആരോഗ്യകരമായ ഭക്ഷണക്രമം നിലനിർത്തുന്നത് ബുദ്ധിമുട്ടാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നാലാം ദിവസം: ഇൻസുലിൻ സെൻസിറ്റിവിറ്റി 30 ശതമാനം വരെ കുറയാൻ സാധ്യതയുണ്ടെന്നും ഇത് നിങ്ങളുടെ ശരീരത്തിൽ കൊഴുപ്പ് എളുപ്പത്തിൽ സംഭരിക്കാൻ കാരണമാകുമെന്നും നിങ്ങളെ കൂടുതൽ അലസത അനുഭവപ്പെടുത്തുമെന്നും സ്വാമി പറയുന്നു.

അഞ്ചാം ദിവസം: മാനസിക അസ്ഥിരതയും ഉത്കണ്ഠയും 45 ശതമാനം വർധിക്കും,. ഇത് ദൈനംദിന പ്രവർത്തനത്തെയും മൊത്തത്തിലുള്ള മാനസികാരോഗ്യത്തെയും ബാധിക്കും.

ആറാം ദിവസം (പുരുഷന്മാർക്ക്): ടെസ്റ്റോസ്റ്റിറോണിന്റെ അളവ് 20 ശതമാനം വരെ കുറയുകയും കോർട്ടിസോളിന്റെ അളവ് കൂടുകയും ചെയ്യും.

ഏഴാം ദിവസം: ഒരു ആഴ്ചത്തെ മോശം ഉറക്കത്തിന് ശേഷം, തലച്ചോറിലെ മാലിന്യ നിർമാർജനം 65 ശതമാനം കുറയുമെന്നും, അൽഷിമേഴ്‌സ് സാധ്യത വർധിപ്പിക്കുമെന്നും, രോഗപ്രതിരോധ പ്രവർത്തനം 50 ശതമാനം കുറയുമെന്നും, കാൻസർ പോലുള്ള ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾക്കുള്ള സാധ്യത വർധിപ്പിക്കുമെന്നും സ്വാമി മുന്നറിയിപ്പ് നൽകി.

ശാരീരിക ആരോഗ്യത്തിന് മാത്രമല്ല, മാനസികാരോഗ്യത്തിനും, മെറ്റബോളിസത്തിനും, ദീർഘകാല ആരോഗ്യത്തിനും ദിവസേനയുള്ള നല്ല ഉറക്കം വളരെ അത്യാവശ്യമാണെന്ന് സ്വാമി വ്യക്തമാക്കി.

Related Posts