ഇത്തവണത്തെ ഓണം ബമ്പർ ഒന്നാം സമ്മാനം TH 577825 എന്ന നമ്പറിൽ വിറ്റ ലോട്ടറിക്ക്. ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. 25 കോടി രൂപയുടെ ഒന്നാം സമ്മാനം TH 577825 എന്ന നമ്പറിനാണ് ലഭിച്ചിരിക്കുന്നത്. ഒന്നാം സമ്മാനമടിച്ച TH 577825 എന്ന ടിക്കറ്റ് വിറ്റത് കൊച്ചിയിൽ. ആറ്റിങ്ങൽ ഭഗവതി ഏജൻസി വിറ്റ ടിക്കറ്റിനാണ് 25 കോടിയുടെ മഹാഭാഗ്യം ലഭിച്ചതെന്നാണ് ഏറ്റവും പുതിയ വിവരം. ആറ്റിങ്ങൽ ഭഗവതി ഏജൻസി ഈ ടിക്കറ്റെടുത്തത് പാലക്കാട് ഓഫീസിൽ നിന്നാണ്. നെട്ടൂർ സ്വദേശിയായ ഏജന്റ് ലതീഷ് വിറ്റ ടിക്കറ്റിനെ തേടിയാണ് ഒന്നാം സമ്മാനം എത്തിയിരിക്കുന്നത്.
ഭഗവതി ഏജൻസിയിൽ നിന്നും 800 ടിക്കറ്റുകളാണ് ഏടുത്തതെന്ന് ലതീഷ് വ്യക്തമാക്കി. ഒന്നാം സമ്മാനവും മൂന്നാം സമ്മാനവും കൊച്ചി ഭഗവതി ലോട്ടറി വിറ്റ ടിക്കറ്റുകൾക്ക് ലഭിച്ചിട്ടുണ്ട്. ഇനി ഓണം ബമ്പറടിച്ച ടിക്കറ്റ് വാങ്ങിയ ആളെ മാത്രമാണ് അറിയാനുള്ളത്.ആരാകും 25 കോടിയുടെ ഭാഗ്യശാലി എന്നറിയാൻ ഇനിയും കാത്തിരിക്കേണ്ടിയിരിക്കുന്നു. മുൻ വർഷങ്ങളെ പോലെ ഭാഗ്യശാലി രംഗത്ത് വരാനും വരാതിരിക്കാനും സാധ്യതയേറെയാണ്.
ഭാഗ്യശാലിക്ക് ഒന്നാം സമ്മാനം 25 കോടി രൂപയാണ് ലഭിക്കുന്നത്. ഉച്ചയ്ക്കു ഒരുമണിക്ക് ഗോര്‍ക്കി ഭവനില്‍ ധനകാര്യമന്ത്രി കെ.എന്‍.ബാലഗോപാല്‍ നറുക്കെടുപ്പ് ഉദ്ഘാടനം ചെയ്തു. 500 രൂപയായിരുന്നു ടിക്കറ്റ് വില. ആകെ അച്ചടിച്ചത്തിൽ 75 ലക്ഷം ടിക്കറ്റുകള്‍ വിറ്റുപോയിരുന്നു. ഒന്നാം സമ്മാന തുകയിൽ ഏജന്റ് കമ്മീഷന് ആയി ഏഴ് ശതമാനം, നികുതിയായി 30 ശതമാനം എന്നിവ ഈടാക്കി ബാക്കിയുള്ള തുകയായിരിക്കും വിജയിക്ക് ലഭിക്കുക. ഏഴര കോടിയോളം നികുതിയായി പോകും. രണ്ട് കോടിക്കടുത്ത് ഏജന്റ് കമ്മീഷനായി ഈടാക്കും. ഏതാണ്ട് 16 കോടി രൂപയാണ് ഒന്നാം സമ്മാനമായ 25 കോടിയില്‍ നിന്ന് ഭാഗ്യശാലിക്കു ലഭിക്കുക.
രണ്ടാം സമ്മാനം ഒരു കോടി വീതം 20 പേര്‍ക്ക്. മൂന്നാം സമ്മാനം 50 ലക്ഷം വീതം 20 പേര്‍ക്ക്. നാലാം സമ്മാനം അഞ്ച് ലക്ഷം വീതം 10 പേര്‍ക്ക്. അഞ്ചാം സമ്മാനം രണ്ട് ലക്ഷം വീതം 10 പേര്‍ക്ക് എന്നിങ്ങനെയാണ് പ്രധാന സമ്മാനങ്ങള്‍.
ഏറ്റവും കൂടുതല്‍ വില്‍പ്പന നടന്നത് പാലക്കാട്ടാണ്. 14 ലക്ഷത്തിലധികം ടിക്കറ്റുകളാണ് ഇവിടെ വിറ്റുപോയത്. രണ്ടാം സ്ഥാനത്ത് തൃശ്ശൂർ ജില്ലയും മൂന്നാം സ്ഥാനത്ത് തിരുവനന്തപുരം ജില്ലയും എത്തിയിയിരുന്നു. മുൻപ് 27-ാം തീയതിക്ക് നടത്താൻ തീരുമാനിച്ചിരുന്ന നറുക്കെടുപ്പ് അപ്രതീക്ഷിതമായുണ്ടായ കനത്ത മഴയും ജിഎസ്ടി സംബന്ധമായ മാറ്റങ്ങളും പരിഗണിച്ച് ഏജന്റുമാരുടെയും വില്‍പ്പനക്കാരുടെയും അഭ്യർത്ഥനപ്രകാരം മാറ്റിവച്ചിരുന്നു. വൻ സന്നാഹങ്ങളോടെയാണ് ഇന്ന് നറുക്കെടുപ്പ് നടന്നത്.
















