Homepage Featured Kerala News

ശബരിമല സ്വർണ്ണപ്പാളി വിവാദം: ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് ഉണ്ണികൃഷ്ണൻ പോറ്റി

തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണപ്പാളി വിവാദത്തിൽ താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി. സ്വർണ്ണപ്പാളിയുടെ പേരിൽ ബം​ഗളൂരുവിൽ വ്യാപകമായി പണപ്പിരിവ് നടത്തിയെന്ന് ദേവസ്വം വിജിലൻസ് കണ്ടെത്തിയതിനെ തുടർന്ന് പ്രതികരണം തേടിയ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഉണ്ണികൃഷ്ണൻ പോറ്റി. വിജിലൻസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചാൽ ഹാജരാകുമെന്നും അദ്ദേഹം കൂട്ടിചേർത്തു.

” മീഡിയയോട് പ്രതികരിക്കാൻ താത്പര്യമില്ല. നിങ്ങൾക്ക് ഇഷ്ടമുള്ളത് പറയാം. തെളിയിച്ച് പുറത്തുകൊണ്ടുവരേണ്ടത് എന്റെ ഉത്തരവാദിത്തമാണല്ലോ?. ഒരാളെ മാത്രം ഫോക്കസ് ചെയ്യുകയാണ്. പറയാനുള്ളത് കോടതിയിൽ പറയും. മാധ്യമങ്ങൾ ഇനി ക്രൂശിക്കാൻ ഒന്നുമില്ല. ഇപ്പോൾ എനിക്ക് 52 വയസായി. ഈ നാട്ടിൽ ഒരു ഐഡന്റിറ്റി ഉണ്ട്. നിങ്ങൾക്ക് തകർക്കാൻ പറ്റുന്നത് മുഴുവൻ തകർക്കൂ. ഇനി അവരെ തകർക്കണം. ഞാൻ ചതിയിൽപ്പെടണം. ഒരു പരിധിയിൽ കൂടുതൽ കടന്നുകയറിയാൽ ബുദ്ധിമുട്ടാകും’, ഉണ്ണികൃഷ്ണൻ പോറ്റി പറഞ്ഞു.

ഒരു മനുഷ്യന്റെ സ്വകാര്യതയെ ചോദ്യം ചെയ്യരുതെന്നും ശരി തെറ്റുകൾ തീരുമാനിക്കേണ്ട് കോടതിയാണ്, കോടതി തന്നെ ഇതുവരെ ശിക്ഷിച്ചിട്ടില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശബരിംല മേൽശാന്തിയുടെ സഹായിയായി എത്തി വളരെ ചുരുങ്ങിയ സമയത്തിനുള്ള സ്പോൺസറായി മാറിയ ചരിത്രമാണ് ഉണ്ണികൃഷ്ണൻ പോറ്റിക്കുള്ളത്. ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഇടപാടുകളിൽ ദുരൂഹതയുണ്ടെന്നാണ് ദേവസ്വം വിജിലൻസിന്റെ കണ്ടെത്തൽ. ദേവസ്വം ഉദ്യോഗസ്ഥരുടെ പിന്തുണയുെ ഉണ്ണികൃഷ്ണനുണ്ടായിരുന്നു. ചട്ടങ്ങൾ വകവെക്കാതെ സ്വർണപാളികൾ ബംഗളൂരുവിലെത്തിച്ചതും പിണപ്പിരിവിന് വേണ്ടിയാണ് എന്നാണ് സംശയം.

Related Posts