Homepage Featured News World

നൊബേൽ സമ്മാനം കിട്ടിയേ തീരൂ, ഇല്ലെങ്കിൽ രാജ്യത്തിന് അപമാനം; ഡോണൾ‌ഡ് ട്രംപ്

വാഷിങ്ടൻ: നൊബേൽ സമ്മാനം ലഭിച്ചേ മതിയാകു എന്ന് വാശിപിടിച്ച് യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. ഏഴു രാജ്യാന്തര സംഘർഷങ്ങൾ അവസാനിപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ തനിക്ക് നൊബേൽ സമ്മാനം ലഭിക്കണമെന്നും ഇല്ലെങ്കിൽ അതു തന്റെ രാജ്യത്തിന് അപമാനമാകുമെന്നും ഡോണൾഡ് ട്രംപ്. ചൊവ്വാഴ്ച ഗാസയിൽ ഇരുപതിന സമാധാന പദ്ധതി പ്രഖ്യാപിച്ചതിന് ശേഷമാണ് ട്രംപ് വീണ്ടും സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിനായി അവകാശവാദം ഉന്നയിച്ചത്. യുഎസിലെ സൈനിക ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടയിലാണ് ട്രംപ് വീണ്ടും തന്റെ ആഗ്രഹം എടുത്തു പറഞ്ഞത്. ഗാസ സമാധാന പദ്ധതി ഹമാസ് അംഗീകരിക്കുകയാണെങ്കിൽ അത് അമേരിക്കൻ പ്രസിഡന്റ് മധ്യസ്ഥത വഹിച്ച് പരിഹാരം കണ്ടെത്തിയെന്ന് അവകാശപ്പെടുന്ന എട്ടാമത്തെ യുദ്ധമായിരിക്കും.

‘‘നിങ്ങൾക്ക് നൊബേൽ സമ്മാനം ലഭിക്കുമോ ? തീർച്ചയായും ലഭിക്കില്ല. ഒരു കാര്യവും ചെയ്യാത്ത ഒരാൾക്ക് അവർ അത് നൽകും. ഞാൻ നിങ്ങളോട് പറയുന്നു, അത് നമ്മുടെ രാജ്യത്തിനു വലിയ അപമാനമായിരിക്കും. എനിക്ക് അത് വേണ്ട. എന്നാൽ രാജ്യത്തിന് അത് ലഭിക്കണം. രാജ്യത്തിന് തീർച്ചയായും അത് ലഭിക്കണം, കാരണം ഇങ്ങനെയൊന്ന് ഒരിക്കലും ഉണ്ടായിട്ടില്ല’’ ട്രംപ് പറഞ്ഞു.

ഒക്ടോബർ 10 മുതൽ 2025ലെ നൊബേൽ സമ്മാനങ്ങൾ പ്രഖ്യാപിക്കാനിരിക്കെയാണ് ട്രംപ് ആവകാശ വാദം ശക്തമാക്കിയത്. താനാണ് ഇന്ത്യ – പാക്ക് സംഘർഷം അവസാനിപ്പിച്ചതെന്ന് ട്രംപ് നിരവധി തവണ അവകാശപ്പെട്ടിരുന്നു. എന്നാൽ നൊബേൽ പുരസ്കാരത്തിന് ശുപാർശ ചെയ്യണമെന്ന ട്രംപിന്റെ ആവശ്യം പ്രധാനമന്ത്രി നരേന്ദ്ര മോദി തള്ളിയത് ട്രംപിനെ പ്രകോപിപ്പിച്ചു. ഇന്ത്യയ്ക്ക് മേൽ അധിക തീരുവ ചുമത്താനുള്ള കാരണങ്ങളിലൊന്ന് ഇതാണെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

Related Posts